banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09--14  Wednesday

ഡോ. എസ് ശാന്തിക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം
താലൂക്ക്‌ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി

Posted on 17 September 2014
16-09-14 Chavakad H M C Meeting
ചാവക്കാട്‌: താലൂക്കാശുപത്രിയിലെ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ്‌ ഡോ. എസ് ശാന്തിക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് താലൂക്ക്‌ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൌണ്‍സില്‍ യോഗവും ഇതേ ആവശ്യം ഉണയിച്ചിരുന്നു.
ഈ ആവശ്യവുമായി നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നത്തിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം തിരുവനന്തപുരത്തേക്ക് പോകാന്‍ തീരുമാനിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ്‌ മണത്തല സ്വദേശിയായ യുവതി പ്രസവശസ്ത്രക്രിയയെതുടര്‍ന്ന് മരിച്ചിരുന്നു. ഡോകടര്‍ ശാന്തിക്കെതിരെ മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
താലൂക്ക്‌ ആശുപത്രിയിലെ മറ്റൊരു ഗൈനക്കോളജിസ്റ്റ് ആയ ഡോക്ടര്‍ ഡിക്റ്റോ ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എസ് ബുഷറ യോഗത്തില്‍ പരസ്യമായി ആവശ്യപ്പെട്ടു.
ഡോക്ടര്‍മാര്‍ നിസ്സഹകരണം തുടര്‍ന്നാല്‍ ജനങ്ങള്‍ അതിലും മോശമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് വൈസ്‌ ചെയര്‍മാന്‍ മാളിക്കുളംഅബ്ബാസ്‌ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് രോഗികളും ബന്ധുക്കളും ഇനിയെങ്കിലും പരാതിപ്പെടാന്‍ മടിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
കൌണ്‍സിലര്‍മാരായ എം ബി രാജലക്ഷ്മി, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, കെ അബ്ദുല്‍കലാം, ബേബി ഫ്രാന്‍സിസ്‌, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എന്‍ കെ അക്ബര്‍, പി കെ സൈതാലിക്കുട്ടി, ലാസര്‍ പേരകം, കെ വി അഷറഫ്‌ ഹാജി, സൂപ്രണ്ട് ഡോ. എ എ മിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നഗരസഭാധ്യക്ഷ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു..