banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-09-14 Wednesday

 പോലിസിനെ അടുത്തറിയാന്‍ അടിതടയുടെ താരങ്ങള്‍ സ്‌റ്റേഷനിലെത്തി

posted on: 17 September 2014
16-09-14 karate
പുന്നയൂര്‍ക്കുളം: പോലിസിനെ അടുത്തറിയാന്‍ അടിതടയുടെ താരങ്ങള്‍ സ്‌റ്റേഷനിലെത്തി. ആല്‍ത്തറ തയ്‌കൊണ്ടോ അക്കാദമിയിലെ പെണ്‍കുട്ടികളടങ്ങുന്ന 30 ഓളം വിദ്യര്‍ഥികളാണ് വടക്കേകാട് പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. ഇവരെ എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മധുരം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് സ്‌റ്റേഷനിലെ വയര്‍ലെസ്, ലോക്കപ്പ്, ലോക്കപ്പ് എല്‍.സി.ഡി, റിവോള്‍വര്‍, റൈഫള്‍, ലാത്തി, ഷീല്‍ഡ്, കൈവിലങ്ങ്, ആയുധപ്പുര തുടങ്ങിയവയും അതിന്റെ പ്രവര്‍ത്തന രീതികളും വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞു. എ.എസ്.ഐ. ചന്ദ്രന്‍, സി.പി.ഒമാരായ ജൈസന്‍, പ്രതാപന്‍, സൗദാമിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഇവയയെ കുറിച്ച് വിശദമാക്കി കൊടുത്തു. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ തടയുക, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആക്കാദമി ഇന്‍സ്ട്രക്ടര്‍ ബഷീര്‍ താമരത്ത് പറഞ്ഞു.