banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-05-15 Sunday

ഇസ്‌ലാമിക പ്രബോധന രംഗത്ത്‌  നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം - പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍

posted on 17 May 2015
ചാവക്കാട്: ഇസ്‌ലാമിക പ്രബോധന രംഗത്ത്‌  നൂതനമായ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്നു പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍പറഞ്ഞു. ഖുര്‍ആന്‍ പഠനങ്ങള്‍ക്കായി വിവിധോദ്ദേശ്യ പദ്ധതികളുമായി വടക്കേകാട് ഖുര്‍ആന്‍ സ്റ്റഡി  സെന്ററിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശംസുല്‍ ഉലമ ഫൗണ്ടേഷന്റെ ശിലാസ്ഥാപനം  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തോളമായി വടക്കേകാട്‌ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ശ്ലാഘനീയമാണെന്ന് തങ്ങള്‍അഭിപ്രായപ്പെട്ടു. കോണ്ഫറന്‍സ്‌ ഹാള്‍, ലൈബ്രറി ആന്‍ഡ്‌ റീഡിംഗ് റൂം, കൌണ്സലിംഗ് സെന്റര്‍ , റെസിഡെന്‍ഷ്യല്‍ ഹാള്‍ എന്നിവയാണ്  ഫൗണ്ടേഷന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്.
16-05-15 stonelaid
പ്രതിവാര പഠന ക്ലാസ്സുകള്‍, ഖുര്‍ആന്‍ പാരായണ പരിശീലനം, പ്രാഥമിക പഠനം, വിവാഹ പൂര്‍വ്വ അവബോധ സെമിനാറുകള്‍, തസ്വവ്വുഫ് പഠന  പരിശീലനം, മസലഹത്ത് വേദി, വിദ്യാര്‍തികള്‍ക്കായുള്ള അവധിക്കാല ക്യാമ്പുകള്‍ തുടങ്ങി ബൃഹത്തായ ഒട്ടേറെ പദ്ദതികള്‍ ആണ്  ഫൗണ്ടേഷന്‍ കേന്ദ്രമായി സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രായ ഭേദമന്യേ സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും സേവനം ലഭ്യമാക്കും വിധം രൂപകല്പന ചെയ്തിരിക്കുന്ന  ഫൗണ്ടേഷന്റെ നിര്‍മ്മാണം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിലാസ്ഥാപനത്തോടനുബന്ധിച്ചു  വടക്കേകാട് ടി.എം.കെ റീജന്‍സിയില്‍ ചേര്‍ന്ന പൊതു ചടങ്ങുകള്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ആലുവ  എം.എം.മുഹ് യുദ്ദീന്‍ മൗലവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മുനവ്വറലി തങ്ങള്‍ഉല്ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.കുഞ്ഞുമൊയ്തു ഹാജി അധ്യക്ഷനായി. ഹാഫിസ്‌ ഉമര്‍ ഹിര്‍മാസ്‌ ഖിറാഅത്‌ നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജെനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുനീര്‍ ഹുദവി വിളയില്‍ ആമുഖഭാഷണം നിര്‍വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം റിപോര്‍ട്ട്‍ അവതരിപ്പിച്ചു.  പി.ടി.കുഞ്ഞുമുഹമ്മദ്‌ മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ദേശമംഗലം, സലീം ലത്വീഫി, അനീസ്‌ മുഹമ്മദ്‌ വാഫി, അഷറഫ്‌ മൌലവി കുഴിങ്ങര, അബൂബക്കര് ഖാസിമി, ഇബ്രാഹീം ഫൈസി പഴുന്നാന,  തടാകം കുഞ്ഞഹമ്മദ്‌ ഹാജി, അഡ്വ.ആര്‍.വി.അബ്ദുല്‍മജീദ്‌, വി.കെ.ഫസലുല്‍ അലി, സി.  എച്.റഷീദ്, ഇ.പി.ഖമറുദ്ദീന്‍,  ടി.എം.കെ.ബക്കര്‍, എന്.എ.ഖാസിം, സി.എ.ജാഫര് സ്വാദിഖ്‌, എന്‍.എം.കെ.നബീല്‍, വി .കെ.കുഞ്ഞഹമ്മദ്‌ എന്നിവര്‍ സംബന്ധിച്ചു.