banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

17-04-2015 Friday

 ആര്‍ എസ് എസ് ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു പരിക്ക്

posted on 17 April 2015
ചാവക്കാട്: ചാവക്കാട് പുത്തന്‍കടപ്പുറം നോര്‍ത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍ എസ് എസ്സുകാര്‍ ആക്രമിച്ചു. സാംസ്‌കാരക സംഘടനാ ഓഫീസും സിപിഐ എം പ്രചരണബോര്‍ഡുകളും തകര്‍ത്തു. വിഷുനാളില്‍ പകല്‍ നാലിനായിരുന്നു ആര്‍ എസ് എസ് ആക്രമണം. വിഷുദിവസമായ ബുധനാഴ്ച്ച കടയില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പുത്തന്‍കടപ്പുറം കാഞ്ഞിരപറമ്പില്‍ പത്മനാഭന്റെ മകന്‍ ജിന്‍ ലാലിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രിയില്‍ പുത്തന്‍കടപ്പുറം നോര്‍ത്ത് യുവധാര സാംസ്‌കാരിക വേദിയുടെ ഓഫീസും നിരവധി പ്രചരണബോര്‍ഡുകളും ആര്‍ എസ് സംഘം തകര്‍ത്തു. തീരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് അരാജകത്ത്വം സൃഷ്ടിക്കുകയാണെന്ന് സിപിഐ എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി  അഭിപ്രായപ്പെട്ടു. ആര്‍ എസ് എസ്-ബിജെപി ക്രിമിനലുകള്‍ തീരദേശത്ത് അഴിഞ്ഞാടുമ്പോള്‍ നടപടി സ്വീകരിക്കാന്‍  തയ്യാറാകാത്ത പൊലിസ് നിലപാട് അക്രമികള്‍ക്ക് സഹായമാകുകയാണ്. ഇത്തരം ക്രിമിനലുകള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ തയ്യാറാകാണമെന്നും ലോക്കല്‍ സെക്രട്ടറി കെ എച്ച് സലാം ആവശ്യപ്പെട്ടു..