banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-04-2015 Friday

ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യം ലേലം ചെയ്യുന്നത് തടയും

Posted on 17 April 2015
പുന്നയൂര്‍ക്കുളം: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യം ലേലം ചെയ്യുന്നത് തടയുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മേഖല കുടുംബയോഗം.
പാടശേഖരങ്ങളും കായലുകളും ലേലം ചെയ്തു വില്‍ക്കുന്ന കോള്‍പടവ് കമ്മിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും തൊഴിലാളി വിരുദ്ധ സമീപനം അംഗീകരിക്കില്ലെന്ന് ചമ്മന്നൂരില്‍ ചേര്‍ന്ന പുന്നയൂര്‍ക്കുളം മേഖലാ കുടുംബയോഗം പ്രമേയത്തിലൂടെ അറിയിച്ചു. പാടശേഖരങ്ങളിലേയും കായലുകളിലേയും മത്സ്യം പിടിക്കാനുള്ള അവകാശം മത്സ്യത്തൊഴിലാളികള്‍ക്കാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എ.എം അലാവുദ്ധീന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 300 മുതിര്‍ന്ന മത്സ്യത്തൊളിലാളികള്‍ക്ക് വിഷു വസ്ത്രം നല്‍കി. സലീല്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ഡി വീരമണി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ഫസലുല്‍ അലി, ബ്ലോക്ക് പഞ്ചായത്തംഗം കുന്നംകാട്ടയില്‍ അബൂബക്കര്‍,  പഞ്ചായത്തംഗം കെ.വി കുഞ്ഞിമൊയ്തു,  സി.വി സുരേന്ദ്രന്‍ മരക്കാന്‍, മൊയ്തീന്‍ ഷാ പള്ളത്ത്, സി മുസ്താഖലി, പി.കെ ഹസ്സന്‍, ജമാല്‍ പരുവാണത്ത്, പീതാംബരന്‍, ഉദിയാണത്തയില്‍ അബ്ദുള്‍സലാം, എം.കെ മുഹമ്മദലി, ഇ ഖാദര്‍, ബാബുമോന്‍ കോട്ടത്തയില്‍, നാസര്‍, ശിവദാസന്‍,  കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് ഫയാദലി, യാസര്‍ എന്നിവര്‍ സംസാരിച്ചു.