 ചാവക്കാട്: കേച്ചേരി പെരുമണ്ണില്‍ ആന ഇടഞ്ഞു പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക് ഒരാളുടെ നില
ഗുരുതരം. ബൈക്ക് യാത്രികനായ പാവറട്ടിമാളിയേക്കല്‍ ആന്‍റണിയുടെ മകന്‍ അലോഷ്യസ് (48), ആന പാപ്പാന്‍ മുതുവട്ടൂര്‍ പുതുവീട്ടില്‍
അഷറഫ് മകന്‍ ഹസീബ് (25) എന്നിവരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കേച്ചേരി
കുറുപ്പത്ത് സുകുമാരന്‍റെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന അക്രമം ആരംഭിച്ചത്. ഹസീബ് ആനയെ കുളിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ ആന
ഇടയുകയായിരുന്നു്. പൊതുവേ ശാന്തസ്വഭാവക്കാരനാണ് കൊമ്പന്‍ ശിവശങ്കരന്‍. തുമ്പിക്കൈകൊണ്ട് ഹസ്സീബിനെ തട്ടിത്തെറിപ്പിക്കുകയും പിന്നീട് വയറ്റില്‍
കുത്തുകയുമായിരുന്നു. പാലുവാങ്ങി വരികയായിരുന്ന ആനയുടമസ്ഥന്‍ സുകുമാരന്‍റെ അയല്‍വാസി ആനയുടെ അക്രമം കണ്ട് കല്ലെടുത്തെറിഞ്ഞു ആനയുടെ
ശ്രദ്ധതിരിച്ചു. ഈ സമയം ആനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ട ഹസീബ് പിന്നീട് വൈകുന്നേരം ആറുമണിയോടെ ആശുപത്രിയില്‍ മരണപ്പെട്ടു. കലി കയറിയ ആന
വഴിയിലുടനീളം അക്രമങ്ങള്‍ കാട്ടി നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഈ സമയം അതുവഴിവന്ന അലോഷ്യസ് ബൈക്കുമായി ആനയുടെ മുന്നില്‍ പെടുകയായിരുന്നു.
ആനയുടെ ആക്രമണത്തില്‍ അലോഷ്യസ് തത്ക്ഷണം മരിച്ചു. ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന ബസ്സിനടിയില്‍ പെട്ടചിറ്റാട്ടുകര വടക്കൂട്ട് വീട്ടില്‍ ജോണിയുടെ
മകന്‍ സിംസനെ (35) അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പോലീസും മറ്റുപാപ്പാന്‍മാരും എലിഫന്‍റ്സ്ക്വാഡും മൂന്ന്‍ മണിക്കൂര്‍ നടത്തിയ
തീവ്രശ്രമത്തിലൂടെ വെറ്റിനറി ഡോക്ടര്‍ പി ബി ഗിരിദാസന്‍റെ നേതൃത്വത്തില്‍ പത്ത് മണിയോടെ ആനയെ തളച്ചു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ വാഹനങ്ങളിലെ
യാത്രക്കാരും ഓടുമ്പോള്‍ വീണ് പരിക്കേറ്റവരുമായി നിരവധി പേര്‍ ചികിത്സയിലാണ്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അലോഷ്യസിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പാവറട്ടി സെന്‍റ്
ജോസഫ് സെമിത്തേരിയില്‍. ഭാര്യ. ഷീന. മക്കള്‍. അലീന്‍റ, ഷാന്റി, ആല്‍വിന്‍. ഹസീബിന്‍റെ കബറടക്കം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരമണിക്ക് മണത്തലപള്ളി കബര്‍സ്ഥാനില്‍. മാതാവ്. നൂര്‍ജഹാന്‍. സഹോദരങ്ങള്‍. ഹസീബ, ഹഫിദ,
ആഷിക്. posted on 17-02/12 www.chavakkadonline.com |