chavakkadonline logo
chavakkadonlinemalayalamtext

Home

17-02/2012 Friday

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

ആനയോളം ആനയെ പ്രണയിച്ച ഹസീബ്......

ചാവക്കാട്‌:  ഒന്‍പത് വയസ്സാകുമ്പോഴേക്കും ഹസീബ് കളിപ്പാട്ടങ്ങളായ ആനകളെ വിട്ട് ആനകളോടുത്തുള്ള കളിതുടങ്ങി. ആനക്ക് പിന്നാലെ നടന്ന ഹസീബിന് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കാനായില്ല . ഹസീബിന്‍റെ ആനക്കമ്പത്തില്‍ ഭയം തോനിയ വീട്ടുകാരുടെ ഉപദേശങ്ങള്‍ കേള്‍ക്കാതായപ്പോള്‍ വയസ്സ് പതിനെട്ടാകുമ്പോഴേക്കും പാസ്പോര്‍ട്ട് എടുത്ത്‌ ഗള്‍ഫിലേക്കയച്ചു. ആനയില്ലാതെ ജീവിതമില്ലാത്ത ഹസീബ് രണ്ടുവര്‍ഷംപോലും അവിടെ നിന്നില്ല. ചെറുപ്പത്തില്‍ കളിപ്പാട്ടങ്ങള്‍ നിറയെ ആനകളായിരുന്നു . മണത്തല നേര്‍ച്ചക്കെത്തുന്ന ആനകള്‍ ഹസീബിന് ഹരമായി പിന്നീട് ആവേശമായി പിരിയാനാവാത്ത പ്രണയമായി വീട്ടുകാരുടെ ഹൃദയത്തിലെ കനലായി. ശിവശങ്കരന്‍ ഹസീബിന്‍റെ കരളായിരുന്നു, ചങ്ക് പറിച്ചുനല്‍കാന്‍ പാകത്തില്‍ നിറഞ്ഞ സ്നേഹമായിരുന്നു, വിശ്വാസമായിരുന്നു. തനിക്കെന്ത്‌ കിട്ടിയാലും ആനക്ക് നല്‍കാതെ ഹസീബ് കഴിക്കാറില്ല. മദ്യപിക്കാത്ത, പുകവലിക്കാത്ത, കൌമാരപ്രയത്തിന്‍റെതായ ദുശീലങ്ങള്‍ ഇല്ലാത്ത മൊബൈല്‍ ഭ്രമമില്ലാത്ത ഹസീബിന്‍റെ ലോകം ആനയും ആനയോടുള്ള ഒടുങ്ങാത്ത സ്നേഹവുമായിരുന്നു. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി സ്നേഹസമ്പന്നനായ ഹസീബിനെ കുറിച്ച ചിന്തകള്‍ ചാവക്കാട്‌ഓണ്‍ലൈനുമായി പങ്കുവെച്ചു. ഹസീബിന്‍റെ ഉമ്മ പറയുമായിരുന്നു മകനെ ഉപദേശിക്കാന്‍ ആനയുമായുള്ള കളി അവസാനിപ്പിക്കാന്‍, ആനച്ചോറ് കൊലച്ചോറാണെന്ന്.
ഒരു ദിവസം അസ്സലാമുഅലൈകും എന്ന അഭിവാദ്യം കേട്ട് നോക്കിയപ്പോള്‍ ആനയെയാണ് മുന്നില്‍ കാണുന്നത്. മുകളിലേക്ക് നോക്കിയപ്പോള്‍ ആനപ്പുറത്ത്‌ പുഞ്ചിരിതൂകി

17-02-12 anaye prayicha haseeb

chavakkadonline

since 1999

powered by s marakkar

ഹസീബിരിക്കുന്നു. നോക്കിനില്‍ക്കെ ഹസീബ് ശിവശങ്കരനെ പള്ളി കൊമ്പൌണ്ടിലെക്ക് പ്രവേശിപ്പിച്ചു. ഞാന്‍ ഭയന്ന് മാറിയപ്പോള്‍ ഹസീബ് പറഞ്ഞു ഭയപ്പെടേണ്ട ആനയെ തോട്ടോളൂ ഇവന്‍ ഒന്നും ചെയ്യില്ല. അത്രയ്ക്കും വിശ്വാസമായിരുന്നു അവന് ആനയോട് ഖത്തീബിന്‍റെ വാക്കുകളിലും ഇടര്‍ച്ച.

 രാവിലെ കുളിപ്പിച്ച് കൊണ്ടുവന്നാല്‍ വീട്ടുവളപ്പില്‍ ചങ്ങലയിടാതെയാണ് ശിവശങ്കരനെ നിര്‍ത്താറുള്ളത്. ശാന്തസ്വഭാവക്കാരനായിരുന്ന ആന ഇന്നേവരെ കുറുമ്പ് കാണിച്ചിട്ടില്ല. തടുക്കാനാവാത്ത വിധിക്ക് മുന്നില്‍ ചങ്കും കരളും നല്‍കി ഹസീബ് യാത്രയായി. അടക്കാനാവാത്ത ഹൃദയവേധനയോടെ വീട്ടുകാരും നാട്ടുകാരും വുതുമ്പുന്നു. ഹസീബിന് ആനയോടെന്നപോലെ നാട്ടുകാര്‍ ഹസീബിനെയും ഇഷ്ടപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാവിലെ കുളിപ്പിക്കുന്നതിനിടെ ആന ഇടയുകയും  കുത്തേറ്റ് ഹസീബ് മരണപ്പെടുകയായിരുന്നു.
മുതുവട്ടൂര്‍ പുതുവീട്ടില്‍ അഷറഫ്‌ നൂര്‍ജഹാന്‍ ദമ്പതികളുടെ മകനാണ് ഹസീബ്. സഹോദരങ്ങള്‍ ഹസീബ, ഹഫിത, ആഷിഖ്‌ . സഹോദരീ ഭര്‍ത്താവ്‌ ഷാഹു               
posted on 17-02/12 www.chavakkadonline.com

17-02-12 elephent bath

ഹസീബും ആനയുംvideo

കേച്ചേരിയില്‍ ആന ഇടഞ്ഞു രണ്ടു മരണം നിരവധിപേര്‍ക്ക്‌ പരിക്ക്

17-02-12haseeb with elephent

ഹസീബ് ആനയോടൊപ്പം

17-02-12 haseebwith elephent
17-02-12haseeb with ana copy