banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-11-2014 Sunday

ഗുരുവായൂര്‍ റോഡ്‌ ടാറിംഗ് - അധികൃതര്‍ മഴയെ മറയാക്കുന്നു

posted on 16 November 2014
ഗുരുവായൂര്‍: വാട്ടര്‍ അതോറിറ്റി തകര്‍ത്ത ഗുരുവായൂരിലെ  റോഡുകള്‍   സമയബന്ധിതമായി ടാര്‍ചെയ്ത് നേരെയാക്കാത്തതിനെ ന്യായികരിക്കാന്‍ സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും  മഴയെ മറയാക്കുന്നു. വര്‍ഷങ്ങളായി റോഡ് പൊളിഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് നവംബര്‍ 15നകം ടാര്‍ ചെയ്ത് റോഡുകള്‍ യാത്രായോഗ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. നവംമ്പര്‍ 1 മുതല്‍ 15 വരെ യുള്ള സമയം ലഭിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് റോഡ് ടാറിംങ്ങ് തീര്‍ക്കാന്‍ തയ്യാറായില്ല. 14 ദിവസത്തിനിടെ രണ്ടുദിവസം മഴപെയ്തതിനെ മറയാക്കി തങ്ങളുടെ അനാസ്ഥ മറച്ചുവെച്ച് രക്ഷപെടാനുള്ള പ്രചരണമാണ് ഇപ്പോള്‍ നടത്തുന്നത്. 14 ദിവസത്തിനിടെ നാല് ദിവസം മാത്രമാണ് ടാറിംങ്ങ് നടത്തിയത്. ബാക്കി ദിവസങ്ങളില്‍   ഗുരുവായൂരിലെ തകര്‍ന്ന റോഡുകളില്‍ യാതൊരുപണിയും നടത്തിയില്ല.  നവംബര്‍ 8നും നവംബര്‍ 14 വെള്ളിയാഴ്ച്ചയും മാത്രമാണ് വൈകീട്ട് അഞ്ചോടെ മഴപെയ്തത്. എന്നാല്‍ 14 ദിവസങ്ങളായി  തോരാമഴയാണെന്ന രീതിയില്‍ പ്രചരിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് പെയ്ത മഴയില്‍ വെള്ളമൊഴുകിപ്പോകുന്നതിന്റെ ചിത്രമെടുത്ത്  ടാറിംങ്ങ് നടത്തേണ്ട റോഡ് വെള്ളത്തിലായെന്നും മറ്റും പ്രചരിപ്പിക്കുകയാണ്.  ചിലമാധ്യമങ്ങളേയും ഇവര്‍ കൂട്ടുപിടിക്കുന്നുണ്ട്. പതിനഞ്ച് ദിവസം ടാറിംങ്ങിന് ലഭിച്ചിട്ടും 1880  മീറ്റര്‍ ടാര്‍ ചെയ്യേണ്ടിടത്ത് കേവലം 800 മീറ്ററിന് താഴെ മാത്രമാണ് ഇതിനകം ടാര്‍ ചെയ്തത്.