banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-11-2014 Sunday

ചാവക്കാട്‌ പുഷ്പോത്സവം തുടങ്ങി

posted on 16 November  2014
15-11-14 pushpaothsavm
ചാവക്കാട്‌ : ചാവക്കാട്‌ നഗരസഭയും പി ടി എഫ് എ യും ചേര്‍ന്നൊരുക്കുന്ന ചാവക്കാട്‌ പുഷ്പഫല കാര്‍ഷിക ഗ്രൂഹോപകരണ ഭക്ഷ്യമേള കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അറുപതിനായിരം ചതുരശ്ര അടിയില്‍ തീര്‍ത്ത പടുകൂറ്റന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പവലിയനിലാണ് അപൂര്‍വ്വ കാഴ്ചകള്‍ ഒരുക്കിയിട്ടുള്ളത്‌. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ അലങ്കാര മത്സ്യ പ്രദര്‍ശനവും വളര്‍ത്തു പക്ഷി - മൃഗപ്രദര്‍ശനവും മോട്ടോര്‍ഷോയും ഒരുക്കിയിട്ടുണ്ട്.
നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, പ്രതിപക്ഷ നേതാവ്‌ കെ കെ കാര്‍ത്യായനി ടീച്ചര്‍, സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം ബി രാജലക്ഷ്മി, ടി എസ് ബുഷറ, പി വി സുരേഷ് , കൌണ്‍സിലര്‍മാരായ കെ വി ഷാനവാസ്‌, പി യതീന്ദ്രദാസ്‌, വിവിധ രാഷ്ട്രീയ നേതാക്കളായ എന്‍ കെ അക്ബര്‍, ലാസര്‍ പേരകം, പി കെ സൈതാലിക്കുട്ടി, കെ സി മുരളി, സുരേഷ്കുമാര്‍, അഷറഫ്‌ അലി, പി ടി എഫ് എ മാനേജര്‍ ബിനു എന്നിവര്‍ സംസാരിച്ചു.15-11-14 pushpothsavam k v abdulkader