banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-10-14 Thursday

സല്യൂട്ട് യു സര്‍
മുതല്‍മുടക്ക് ഒരു ബിരിയാണി - ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയകളില്‍ വയറെലാകുന്നു

Posted on: 16 October 2014
15-10-14 Salute You Sir Posterചാവക്കാട്: 'സല്യൂട്ട് യു സര്‍' എന്ന നാലര മിനിറ്റ്‌മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം യു ട്യൂബ്, ഫേസ് ബുക്ക്‌ തുടങ്ങിയ  സോഷ്യല്‍ മീഡിയകളില്‍ വയറെലാകുന്നു. മൂന്നാഴ്ച്ചക്കകം എണ്‍പതുലക്ഷത്തിലധികം പേരാണ്  ഈ സിനിമ കണ്ടു കഴിഞ്ഞത്. ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെ സന്ദേശ15-10-14 shaji sureshം നല്‍കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത് ചാവക്കാട്‌ മടെക്കടവ്‌ സ്വദേശി ഷാജി സുരേഷാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളതും ഇദ്ദേഹം തന്നെ. ഹോട്ടലുകളില്‍ ഓര്‍ഡര്‍ ചെയ്ത ബാക്കിവെക്കുന്ന, വീട്ടില്‍ അമ്മ വിളമ്പി തരുന്ന ഭക്ഷണം മുഴുവന്‍ കഴിക്കാതെ പാഴാക്കുന്ന ആധുനിക പരിഷ്കാരങ്ങളെ ഈ ഷോര്‍ട്ട് ഫിലിം ലളിതമായ ശൈലിയില്‍ ശക്തമായി ചോദ്യം ചെയ്യുന്നു.
അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ കണക്ക്‌ പ്രകാരം ലോകത്ത്‌ ഏഴില്‍ ഒരാള്‍ പട്ടിണി നേരിടുകയാണ്. അഞ്ചു വയസ്സിനു താഴെയുള്ള 29000 കുട്ടികളാണ് ഓരോ ദിവസവും പട്ടിണി മൂലം മരിക്കുന്നത്. ലോകത്ത്‌ എണ്‍പത്തിരണ്ടു രാജ്യങ്ങള്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. 81.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുകയാണ്. ഗുരുതരമായ ഒരു പ്രശ്നത്തിന് നേരെയാണ് ഷാജിയും സംഘവും ക്യാമറ തിരിച്ചു പിടിച്ചത്‌. എന്നാല്‍ തങ്ങളുടെ അധ്വാനത്തിന് പുറമേ സിനിമയുടെ ചിത്രീകരണത്തിനായി വാങ്ങിയ ഒരു ബിരിയാണി മാത്രമാണ് ഈ ഷോര്‍ട്ട് ഫിലിമിനു വേണ്ടി ചിലവായതെന്നു ഷാജി പറയുന്നു. സംഭാഷണങ്ങള്‍ ഇല്ലെന്നു തന്നെ പറയാവുന്ന ഈ സിനിമ ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ ശക്തമായ സന്ദേശം നല്‍കുന്നുണ്ട്. സിനിമയുടെ ലാളിത്യവും കുറഞ്ഞ സമയവും ആനുകാലിക പ്രസക്തിയുള്ള സന്ദേശവുമാണ് ഇതിനു പ്രചാരം നേടിക്കൊടുത്തത്. സിനിമാ രംഗത്തുള്ള പലരും ഷാജിയെ വിളിച്ച് അഭിനന്ദിക്കുകയും അവസരങ്ങള്‍ ഓഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ സുരേഷിനുണ്ടായ അനുഭവത്തെ കുറിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു കഥയാണ് സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ഹ്രസ്വസിനിമയാക്കിയത്. പാലക്കാട്‌ നടന്ന ഹാഫ്‌ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി ഈ സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷര്‍ ഒന്നടങ്കം എണീറ്റ്‌ നിന്ന് കയ്യടിച്ചത് മറക്കാനാവാത്ത അനുഭവമായി കൊണ്ട് നടക്കുകയാണ് പ്രവാസിയായ ഷാജി. അബുദാബിയില്‍ നടന്ന ടീം മെസ്മറിസ് ഭരത് മുരളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡും 'സല്യൂട്ട് യു സര്‍'നു ലഭിച്ചു.15-10-14 festival
ചാവക്കാട്‌ മടെക്കടവ്‌ വേലായുധന്റെയും കമലാക്ഷിയുടെയും മകനായ ഷാജി സുരേഷ് അബുദാബി പയനീര്‍ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ കമ്പനിയില്‍ പബ്ലിക്‌ റിലേഷന്‍ ഓഫീസറായി ജോലിചെയ്യുന്നു. അദൃശ്യം, ഇത്തിരിനേരം, ദി മാസ്ക്, ലെറ്റര്‍, ഒട്ടകം തുടങ്ങി നിരവധി ഹ്രസ്വ ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത മുപ്പത്തിയെഴുകാരനായ ഇദ്ദേഹത്തിന് ഈ രംഗത്ത്‌ നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഭാര്യ ബബിത. ഒന്നാം ക്ലാസിലും എല്‍ കെ ജി യിലും പഠിക്കുന്ന ആയില്ല്യ, അമൂല്യ എന്നിവര്‍ മക്കളാണ്. ലോക ഭക്ഷ്യദിനമായ ഇന്ന് (ഒക്ടോബര്‍ പതിനാറ് )ഷാജി സുരേഷിന് ചാവക്കാട്‌ഓണ്‍ലൈന്റെ സല്യൂട്ട്, സല്യൂട്ട് യു സര്‍...

15-10-14 aniyara

ഷാജി സുരേഷും, മറ്റഭിനേതാക്കളും ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരും.

< <