Posted on: 16 October 2014 അണ്ടത്തോട്: അണ്ടത്തോട് ദേശീയപാത പതിനേഴില്‍ കഴിഞ്ഞ
ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ യുവതി
മരിച്ചു. അണ്ടത്തോട് കടുങ്ങയില് മോഹനന്റെ ഭാര്യ ഷീബ (40)യാണ്
മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഏഴുമണിക്കാണ് അപകടം
ഉണ്ടായത്. കുമാരംപടിയില് നിന്നും അമിതവേഗതയില്‍ എത്തിയ ബൈക്ക്
റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന ഷീബയെ ഇടിച്ചു
തെറിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതി
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലെറ്ററില്‍
ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ മരണം
സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക്
വീട്ടുവളപ്പില്‍ സംസ്കരിക്കും. വടക്കേകാട് പോലീസ് കേസെടുത്തു.
മക്കള്‍: അജിത്, അനന്തകൃഷ്ണന്.. |