15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-09-2015 Wednesday

പ്രധാനമന്ത്രിയുടെ 'ഗിവ് ഇറ്റ് അപ്പ്' കെണിയില്‍ കുടുങ്ങി വീട്ടമ്മമാര്‍ നെട്ടോട്ടത്തില്‍
ചാവക്കാട്‌ മേഖലയില്‍ നിരവധി കുടുംബങ്ങളുടെ ഗ്യാസ്‌ സബ്സിഡി നഷ്ടമായി

Posted on: 16 September 2015
15-09-15 give it up
ചാവക്കാട്‌ : പ്രധാനമന്ത്രിയുടെ ഗ്യാസ്‌ സബ്സിഡി ഉപേക്ഷിക്കല്‍ പദ്ധതിയായ 'ഗിവ് ഇറ്റ് അപ്പ്' ക്യാമ്പയിന്റെ കെണിയില്‍ കുടുങ്ങി നിരവധി കുടുംബങ്ങളുടെ ഗ്യാസ്‌ സബ്സിഡി നഷ്ടമായി. മൊബൈല്‍ ഫോണ്‍ വഴി ഗ്യാസ്‌ ബുക്ക്‌ ചെയ്യുന്നവരുടെ സബ്സിഡിയാണ് നഷ്ടമായത്. ബുക്ക്‌ ചെയ്ത ഗ്യാസ്‌ സിലിണ്ടര്‍ വാങ്ങിക്കാന്‍ എത്തുമ്പോഴാണ് സബ്സിഡി നഷ്ടമായ വിവരം ഉപഭോക്താക്കള്‍ അറിയുന്നത്. 'ഗിവ് ഇറ്റ് അപ്പ്' പദ്ധതി പ്രകാരം നിങ്ങള്‍ സബ്സിഡി വേണ്ട എന്നറിയിച്ചതിനാലാണ് ആനുകൂല്യം നഷ്ടമായതെന്നാണ് ഗ്യാസ്‌ ഏജന്‍സികള്‍  വിശദീകരിക്കുന്നത്. ഞങ്ങള്‍ അങ്ങിനെ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ അറിയാതെ ഫോണില്‍ പൂജ്യം അമര്‍ത്തിയിരിക്കാം എന്നാണ് മറുപടി. അപ്പോഴാണ്‌  തങ്ങള്‍ കെണിയില്‍ പെട്ടതായി വീട്ടമ്മമാര്‍ തിരിച്ചറിയുന്നത്.
പ്രധാനമന്ത്രിയുടെ 'ഗിവ് ഇറ്റ് അപ്പ്' ക്യാമ്പയിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ഗ്യാസ്‌ ബുക്കിംഗ്‌ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങളാണ് വില്ലനാവുന്നത്. മൊബൈല്‍ വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ പൂജ്യം അമര്‍ത്തിയാല്‍ സബ്‌സിഡ പോയിക്കിട്ടും. ഗ്യാസ്‌ ബുക്ക്‌ ചെയ്യുന്നതിനായി വിളിച്ചാല്‍ ഒന്ന് അമര്‍ത്താനായിരുന്നു ആദ്യം നിര്‍ദേശം ലഭിച്ചിരുന്നത്. ഒന്ന് അമര്‍ത്തിയാല്‍ ഗ്യാസ് റീഫില്‍ ബുക്ക് ചെയ്യും. തുടര്‍ന്നുള്ള നമ്പറുകളില്‍ അമര്‍ത്തിയാല്‍ മറ്റ് സേവനങ്ങള്‍ ലഭിക്കും. എന്നാല്‍ സബ്‌സിഡി ആവശ്യമില്ലാത്തവര്‍ 'സീറോ' അമര്‍ത്തണമെന്നാണ് ഇപ്പോള്‍ ഐ.വി.ആര്‍.എസ്. സംവിധാനത്തില്‍ തുടക്കത്തില്‍ ലഭിക്കുന്ന അറിയിപ്പ് ക്രമീകരിച്ചിട്ടുള്ളത്.  ഇതറിയാതെ സീറോ അമര്‍ത്തുന്നവരാണ് കെണിയില്‍ പെടുന്നത്. അബദ്ധത്തില്‍ സീറോ അമര്‍ത്തിയതിനാല്‍ പോലും അത് സബ്‌സിഡി വേണ്ടെന്ന അറിയാപ്പായി കണക്കാക്കും.
ചാവക്കാട്‌ അനു ഗ്യാസ്‌ ഏജന്‍സിയില്‍ ഇരുപതിനടുത്ത് ഉപഭോക്താക്കളുടെ  സബ്സിഡി നഷ്ടമായിട്ടുണ്ട്. എന്നാല്‍ സ്വമേധയാ സബ്സിഡി ഒഴിവാക്കിയത്‌ ഒരാള്‍ മാത്രമാണ്. ബോധപൂര്‍വ്വമല്ലാതെ സബ്സിഡി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.  പുതിയ തലമുറയിലെ ആന്‍ഡ്രോയിട്, ടച്ച്  ഫോണുകളില്‍ അറിയാതെ നമ്പറുകള്‍ അമരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത്തരം സാധ്യതകളും അബദ്ധങ്ങളും അറിവില്ലായ്മയും ചൂഷണം ചെയ്യുകയാണ് പെട്രോളിയം കമ്പനികള്‍.
ബോധപൂര്‍വ്വമല്ലാതെ സബ്സിഡി നഷ്ടപ്പെട്ടവരോട് സബ്സിഡി വീണ്ടും ലഭിക്കുന്നതിനു ആധാര്‍, ബാങ്ക് എക്കൌണ്ട് ബുക്ക്‌, കസ്റ്റമര്‍ കാര്‍ഡ്‌ എന്നിവയുടെ കോപ്പി സഹിതം വെള്ളക്കടലാസില്‍ അപേക്ഷ നല്‍കാന്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നുണ്ട്.