15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-09-2015 Wednesday

വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക്‌ സിഗരറ്റ്‌ വില്പന - കടയുടമ അറസ്റ്റില്‍

Posted on: 16 September 2015
15-09-15 black cigarചാവക്കാട്‌: സ്കൂള്‍, കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക് വിദേശ നിര്‍മിത ബ്ലാക്ക്‌ സിഗരറ്റ്‌ വില്പന നടത്തിയ കടയുടമ അറസ്റ്റില്‍.  ചൊവ്വല്ലൂര്‍ ജംഗ്ഷനിലെ ഗിരീഷ്‌ സ്റ്റോഴ്സ് ഉടമ പട്ടിയാമ്പുള്ളി വിജയന്‍ മകന്‍ മുരളി(40)യെയാണ് അറസ്റ്റ്‌ ചെയ്തത്. ഇയാള്‍ക്കെതിരെ 'കോപ്ട' (COPTA)ചുമത്തി. വിദ്യാലയങ്ങളുടെയും എയര്പോര്‍ട്ടുകളുടെയും നൂറു മീറ്റര്‍ പരിധിക്കുള്ളില്‍ പുകയില ഉല്‍പന്നങ്ങളുടെ പരസ്യവും വിലപനയും നിരോധിച്ചുകൊണ്ടുള്ള ആക്ടാണ് കോപ്ട.
സ്കൂള്‍, കോളേജ്‌ പരിസരങ്ങളിലെ കടകളില്‍ പുകയില ഉല്പന്നങ്ങള്‍ വില്‍പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ്‌ ഇന്‍സ്പെക്ടര്‍ എ ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്‌.
കൊറിയന്‍ എസ്സി മെന്തോള്‍, എസ്സി ബ്ലാക്ക്‌, ഇന്തോനേഷ്യന്‍ നിര്‍മിത ഡിജ്രാം ബ്ലാക്ക്‌, അമേരിക്കന്‍ നിര്‍മിത മോന്‍സ്‌ മെന്തോള്‍ എന്നീ പേരുകളില്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് വില്‍പന. ഒരെണ്ണത്തിനു പത്തു രൂപയോളം ഈടാക്കുന്നുണ്ട്. ടാര്‍, നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നീ രാസ വസ്തുക്കള്‍ക്ക് പുറമേ കരയാമ്പൂ, മെന്തോള്‍ എന്നിവയും ചേര്‍ത്തിട്ടുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ക്കകം നിരവധി വിദ്യാര്‍ഥികള്‍ ബ്ലാക്ക്‌ സിഗരറ്റിനു അടിമകളായിട്ടുണ്ട്.
ചാവക്കാട്‌ എക്സൈസ്‌ അസി.ഇന്‍സ്പെക്ടര്‍ കെ എം ജമാല്‍, പ്രവന്റീവ് ഓഫീസര്‍ മാരായ കെ ജെ ജയപ്രകാശ്‌, സി ജിന്റോ ജോണ്‍, സിവില്‍ എക്സൈസ്‌ ഓഫീസര്‍മാരായ ടി എസ് സുനില്‍കുമാര്‍, കെ സുനില്‍കുമാര്‍ എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി..