posted on 16/02/12 www.chavakkadonline.com പുവ്വത്തൂര്്:
റോഡരികിലെ കാനനിര്മാണത്തിനിടെ ടെലഫോണ് കേബിളുകള് മുറിഞ്ഞതിനെതുടര്ന്ന്
പുവ്വത്തൂര് ടെലഫോണ് എക്സ്ചേഞ്ചിന് കീഴിലുള്ള നിരവധി ടെലഫോണുകള് പ്രവര്ത്തന
രഹിതമായി. റോഡ് വികസനത്തിന്റെ പ്രവര്ത്തനത്തിന്റെ ഭാഗമായി പുവ്വത്തൂര്
താമരപ്പിള്ളി റോഡരികില് കാന നിര്മിക്കുന്നതിനിടെയാണ് ടെലഫോണ് കേബിളുകള്
മുറിഞ്ഞത്. നൂറ്റമ്പത് മീറ്ററിലേറെ കേബിള് മുറിഞ്ഞുപോയതായി ജൂനിയര് ടെലികോം
ഓഫീസര് പാവറട്ടി പോലീസില് നല്കിയ പരാതിയില് പറയുന്നു. അന്യസംസ്ഥാന കരാര്
തൊഴിലാളികളുടെ അശ്രദ്ധയാണ് കേബിള് മുറിയാന് കാരണമെന്ന് കരുതുന്നു.
പരാതിയെത്തുടര്ന്ന് കരാറുകാരുടെ ജെസിബി കസ്റ്റഡിയിലെടുത്തു. എളവള്ളി പാലം
പുനര്നിര്മ്മാണത്തിനായി റോഡ് പൊളിച്ചപ്പോഴും ടെലഫോണ് കേബിളുകള് മുറിഞ്ഞു
പോയിരുന്നു. താമരപ്പിള്ളി, പെരുവല്ലൂര്, എളവള്ളി മേഖലയിലെ ടെലഫോണ്ബന്ധം
തകരാറിലാണ്. വിച്ചേദിക്കപ്പെട്ട കേബിളുകള് എത്രയും പെട്ടെന്ന് റിപ്പയര്
ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|