posted on 16/02/12 www.chavakkadonline.com ചാവക്കാട്:
അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്
പിഡിപി ജില്ലാസമിതിയുടെ നേതൃത്വത്തില്‍ ചേറ്റുവ ടോള്‍ പരിസരത്ത് നടന്ന്‍ വരുന്ന
നിരാഹാര സത്യഗ്രഹത്തിന് സിപിഐഎംഎല്‍ എസ്ഡിപിഐ നേതൃത്വം പിന്തുണപ്രഖ്യാപിച്ചു.
നിരാഹാര സമരത്തിന്‍റെ പതിനേഴാം ദിവസമായ ബുധനാഴ്ച സിപിഐഎംഎല്‍ സംസ്ഥാന സെക്രട്ടറി
പി സി ഉണ്ണിച്ചെക്കന്‍ സന്ദര്‍ശിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും സ്ഥലം എം
എല്‍ എ യും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ
സെക്രട്ടറി ജയകൃഷ്ണന്‍ സമരസഖാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. എസ്ഡിപിഐ
പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറി ഹുസൈന്‍ ഹാഷിമിന്‍റെ നേതൃത്വത്തില്‍
സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. |