posted on 16/02/12 www.chavakkadonline.com ചാവക്കാട്: കഞ്ചാവ് കേസില്‍ ജയിലിലായ യുവാവ് ജയില്‍നിന്നിറങ്ങി കഞ്ചാവ്
വില്പനക്കിടെ വീണ്ടും പോലീസ് പിടിയില്‍. നിലമ്പൂര്‍ എടക്കര വഴിക്കടവിനടുത്ത്
കുന്നുമ്മല്‍ ചെമ്പന്‍ ഷമീറിനെ(19)യാണ് പോലീസ് കഞ്ചാവ് വില്‍പനക്കിടെ ചാവക്കാട്
എനാമാവ് റോട്ടിലുള്ള ബാര്‍ പരിസരത്ത്‌വെച്ച് ചാവക്കാട് എസ് ഐ
മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നൂറ് ഇരുനൂറ്
രൂപ വിലവരുന്ന ചെറിയ പൊതികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ബാറില്‍
വരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവ് വിറ്റ്‌വന്നിരുന്ന
ഷമീറിനെ ഒരുമാസം മുന്‍പ് സി ഐ സുദര്‍ശന്‍ പിടികൂടിയിരുന്നു. കഴിഞ്ഞദിവസമാണ്
ഷമീര്‍ ജയിലില്‍നിന്നും ഇറങ്ങിയത്. ഷോര്‍ണൂര്‍ റയില്‍വേസ്റ്റേഷന്‍
കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍സംഘം കഞ്ചാവ് വില്‍പനക്ക് പിന്നില്‍
പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഒ മാരായ ഫ്രാന്‍സിസ്, ഉല്ലാസ്, സോമന്‍, ജിസ്ബി
ആന്‍റണി തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘം ബുധനാഴ്ച രാവിലെയാണ് ഷമീറിനെ
പിടികൂടിയത്. |