posted on 16/02/12 www.chavakkadonline.com വടക്കേകാട്: വടക്കേകാട്
നാലാംകല്ലില്‍ കാര്‍ മതിലിടിച്ചു തകര്‍ന്നു. വടക്കേകാട് കല്ലുങ്ങള്‍ ചൂതംകുളം
സ്വദേശി വലിയവളപ്പില്‍ റസാഖിനെ (49) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘദൂര യാത്ര
കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ഇദ്ദേഹം ഉറക്കത്തില്‍പെട്ടത് മൂലമാണ്
അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ 3.30നാണ് സംഭവം. നിസ്സാന്‍ മൈക്ര കാറിന്‍റെ
മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയില്‍
പ്രവേശിപ്പിച്ച ഇദ്ദേഹത്തിനെ പ്രാഥമിക ശുശ്രൂകള്‍ക്ക് ശേഷം
വിട്ടയച്ചു. |