banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-11-14 Saturday

മുസ്ലിംലീഗ്  പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം
രണ്ടു പോലീസുകാര്‍ക്ക്‌ പരിക്ക്, ലീഗ് നേതാവ്‌ കുഴഞ്ഞുവീണു അത്യാസന്ന നിലയില്‍
250 പേര്‍ക്കെതിരെ കേസ്‌

posted on  15 November 2014
14-11-14 iumlprakadanam14-11-14 police asualtingചാവക്കാട്‌: മുസ്ലിംലീഗ്  പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. രണ്ടു പോലീസുകാര്‍ക്ക്‌ പരിക്ക്. ലീഗ് നേതാവ്‌ കുഴഞ്ഞുവീണു അത്യാസന്ന നിലയില്‍. സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ മുസ്‌ലിംലീഗ് വാര്‍ഡ്‌ പ്രസിഡന്റും, ഒരുമനയൂര്‍ സഹകരണബാങ്ക് ആക്ടിംഗ് പ്രസിടന്റുമായ തൊട്ടാപ്പ് സ്വദേശി പട്ടത്തില്‍ ഇബ്രാഹിം ഹാജി (70), കല്ലേറില്‍ പരിക്കേറ്റ കെ എ പി ക്കാരായ രാജീവ്‌ കുമാര്‍ (26), ശ്രീജിത്ത്‌ (26) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് ഇബ്രാഹിം ഹാജിയെ അത്യാഹിത വിഭാഗത്തിലേക്ക്‌ മാറ്റി. രാജീവ്‌ കുമാറിന്‍റെ മൂക്കിന്റെ പാലം തകരുകയും ഇടതു കണ്ണിനു താഴെ പരിക്കും നെറ്റിയില്‍ നാല് സ്റ്റിച്ചുകളും ഇട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ദളിത്‌ യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ലീഗ് നേതാവിനെ കള്ളക്കേസില്‍ കുടുക്കിയ ചാവക്കാട്‌ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്  ലീഗ് പ്രവര്‍ത്തകര്‍ ചാവക്കാട്‌ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപനവേളയിലായിരുന്നു സംഘര്‍ഷം. മണത്തലയില്‍ നിന്നും ആരംഭിച്ച പ്രകടനം  നഗരം ചുറ്റി ചാവക്കാട്‌ ജംഗ്ഷനില്‍ സമാപിക്കുമ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്‌. സമാപനയോഗത്തിലേക്ക് പോലീസ്‌ ജീപ്പ്‌ ഓടിച്ചുകയറ്റുകയായിരുന്നെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ പ്രകടനം കഴിഞ്ഞതോടെ തിരിച്ചു പോവുകയായിരുന്ന പോലീസ്‌ ജീപ്പിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നെന്ന് പോലീസ്‌ പറഞ്ഞു. ജീപ്പില്‍ ഇരിക്കുകയായിരുന്ന പോലീസുകാര്‍ക്കാണ് പരിക്കേറ്റത്‌.
മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് ആര്‍ വി അബ്ദുറഹീം, നേതാക്കളായ എ കെ അബ്ദുല്‍കരീം, മന്നലാംകുന്ന് മുഹമ്മദുണ്ണി, ആര്‍ പി ബഷീര്‍, ഹനീഫ്‌ ചാവക്കാട്‌, പി എസ് അബൂബക്കര്‍, ആബിദ്‌ അഞ്ചങ്ങാടി, ഉസ്മാന്‍ എടയൂര്‍, നൗഷാദ്‌ തെരുവത്ത്‌, അലിക്കുട്ടി മണത്തല എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ്‌ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 250 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി ചാവക്കാട്‌ എസ് ഐ എം കെ ഷാജി പറഞ്ഞു..