banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-10-14 Wednesday

ശാന്തിമഠം ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാര്‍ അറസ്റ്റില്‍

Posted on: 15 October 2014
14-10-14 rajesh n agesh ഗുരുവായൂര്‍: വില്ലകളും, അപ്പാര്‍ട്ടുമെന്റുകളും പണിതുനല്‍കാമെന്നേറ്റ് സംസ്ഥാനത്തിന് അകത്തും, പുറത്തും, വിദേശത്തുള്ളവരില്‍ നിന്നുമായി ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച ശാന്തിമഠം ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാരായ രണ്ടുപേരെ ഗുരുവായൂര്‍ എസ് ഐ  എം  ശശിധരനും, സംഘവും അറസ്റ്റുചെയ്തു. 4-ാം പ്രതി രാഗേഷ് മനുവിനെ (26) കൊഴിഞ്ഞാമ്പാറ പോലീസിന്റെ സഹായത്തോടെ കൊഴിഞ്ഞാമ്പാറ വെച്ചും, 7-ാം പ്രതി രാജേഷിനെ (35) നെന്മാറ വെച്ചുമാണ് ഇന്നലെ വൈകീട്ട് അറസ്റ്റുചെയ്തത്. 40-ലക്ഷത്തിന്റെ വില്ലകള്‍ തുടങ്ങി, 5-ലക്ഷത്തിന്റെ അപ്പാര്‍ട്ടുമെന്റുകള്‍ വരെ പണിത് നല്‍കാമെന്നേറ്റ് വഞ്ചന ക്കിരയായ 140-ഓളം പേരുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളത്. ഈ കേസില്‍ ഒന്നാംപ്രതിയായ ശാന്തിമഠം ഗ്രൂപ്പ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ ഒളിവിലാണെന്നും, സമാനമായ കേസുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനെ ഗുരുവായൂര്‍ പോലീസ് മുമ്പ് അറസ്റ്റുചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ രാഗേഷ് മനു, ശാന്തിമഠം ഗ്രൂപ്പ് ചെയര്‍മാനായ രാധാകൃഷ്ണന്റെ മകനും, ഏഴാംപ്രതി രാജേഷ്, മകളുടെ ഭര്‍ത്താവുമാണ്. അഡീഷണല്‍ എസ് ഐ  എം ജി  ഗിരിജന്‍, സി പി ഒ റെനില്‍ എന്നിവരും പ്രതികളെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതികളെ  കോടതിയില്‍ ഹാജറാക്കി.