banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-04-2014 Tuesday

Sun      Mon       Tue       Wed       Thu       Fri       Sat

മദ്യലഹരിയില്‍ യുവാവിനെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

posted on 15 April 2014
14-04-14 arest shihabചാവക്കാട്: ചാവക്കാട് മുനക്കകടവില്‍  മദ്യലഹരിയില്‍ ബോട്ടില്‍വച്ച് തര്‍ക്കിച്ച മൂന്ന് യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയകേസില്‍  ഒളിവിലായിരുന്നയാളെ ചാവക്കാട് പൊലിസ് പിടികൂടി. മുനക്കകടവ് പോണത്ത് ശിഹാബ്(32 )നെയാണ് അറസ്റ്റ് ചെയ്തത്. മുനക്കകടവ് കല്ലുമാടത്തില്‍ മോഹനന്റെ മകന്‍ ബിമോഷി(32)നെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം. മറ്റുപ്രതികളായ മുനക്കകടവ് ചാലക്കല്‍ ഷമീര്‍(30),  കൊല്ലം സ്വദേശി സജി(32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മരിച്ച ബിമോഷും മറ്റു മൂന്നുപേരും  മുനക്കകടവ് ഹാര്‍ബറിനു സമീപം കരക്കടിപ്പിച്ചിരുന്ന റാസിഖ് ബോട്ടില്‍ മദ്യപിച്ചിരിക്കെയുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ബിമോഷിനെ പുഴയിലേക്ക് തള്ളിയിട്ട്  മറ്റുള്ളവര്‍ ബോട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവന്നു.