banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-04-14  Monday

Sun      Mon       Tue       Wed       Thu       Fri       Sat

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം

posted on 14 April 2014
13-04-14 kaatu
ചാവക്കാട്‌ ‍: ശനിയാഴ്ച്ച രാത്രിയിലും ഞായരാഴ്ച്ച പുലര്‍ച്ചെയുമുണ്ടായ  കാറ്റിലും മഴയിലും ചാവക്കാട്‌  മേഖലയില്‍ വ്യാപകനാശം. വീടുകള്‍ക്ക് മുകളില്‍ മരം വീണ് അഞ്ച് വീടുകള്‍ തകര്‍ന്നു. വീട്ടുവളപ്പിലെ മാഞ്ചിയം മരം മുറിഞ്ഞ് വീണ് ഗുരുവായൂര്‍ കോട്ടപ്പടി മുട്ടത്ത് പറമ്പില്‍ ശങ്കുരു(60 )ന്റെ വീട് തകര്‍ന്നു. ചാവക്കാട്  മടേകടവ് പട്ടരുപുരക്കല്‍ അറമുഖന്റെ വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി വീണ് കറുവങ്ങാട്ട് അമ്മുട്ടിയുടെ ഓട് വീട് തകര്‍ന്നു. കുന്നത്ത് സുബ്രമണ്ണ്യന്റെ വീട്ടുവളപ്പിലെ തെങ്ങും പൂമരവും  കടപുഴകി വീണ് സമീപത്തെ കൊപ്പര വേലയുധന്റെ മതില്‍ തകര്‍ന്നു. കണ്ടരാശേരി സുബ്രുവിന്റെ വീട് പൂമരംവീണ് കേഡുപാടുകള്‍ സംഭവിച്ചു. പ്‌ളാവ് വീണ് കുന്തറ വേലയുധന്റെ വീടിന് നാശം സംഭവിച്ചു . നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ബ്‌ളാങ്ങാട് റോഡില്‍ വൈലി ക്ഷേത്രത്തിനടത്തും മുനക്കകടവിലും തെങ്ങുകള്‍ കടപുഴകി വീടുകള്‍ക്ക് നാശം സം'വിച്ചു . മുനക്കകടവില്‍ ബോട്ട് കാറ്റില്‍പ്പെട്ട് ഒഴുകി തകര്‍ന്നു. വൈദ്യുതി പൂര്‍ണമായും തകരാറിലായി. ശനിയാഴ്ച രാത്രി 9 മണിക്ക് നിലച്ച വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കുമ്പോള്‍ ഞായറാഴ്ച വൈകീട്ട് 2 മണിയായി.
.

13-04-14 shankuru hme kottapadi