banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-12-2014 Saturday

വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

Posted on 13 December 2014
പുന്നയൂര്‍: വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെ ബാഗത്തുനിന്നും ബോധപൂര്‍വ്വമായ ശ്രമമെന്ന് ആക്ഷേപം. പുന്നയൂര്‍ പഞ്ചായത്തിലെ കൃഷിപദ്ധതികളെ പറ്റി വിമരങ്ങള്‍ അറിയുന്നതിന് ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് അവിശ്വസനീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടി. വിവരാവകാശ നിയമം അനുസരിച്ച് പുന്നയൂര്‍ പഞ്ചായത്തിലെ നെല്‍കൃഷിയെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നതിനായി എടക്കര കോട്ടപ്പടി വീട്ടില്‍  രമേശാണ്  അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷപ്രകാരം ഒക്ടോബര്‍ 7ന് പുന്നയൂര്‍ കൃഷിഭവനില്‍ നിന്ന് ലഭിച്ച മറുപടി തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതരത്തിലാണ്. അപേക്ഷയിലെ എട്ടാമത്തെ ചോദ്യം പഞ്ചായത്തിലെ 2010 മുതല്‍ 2014 വര്‍ഷത്തില്‍ കൃഷി വികസനത്തിന് അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിവരങ്ങള്‍ അറിയുന്നതിനുള്ളതായിരുന്നു. എന്നാല്‍ മറുപടിയില്‍ പറയുന്ന പ്രകാരം ചോദ്യത്തിന്റെ മറുപടിയാകട്ടെ 4790 പേജുകളിലാണ്  വിശദാംശങ്ങളുള്ളതെന്നും വിവരങ്ങളുടെ പകര്‍പ്പിനായി പേജ് ഒന്നിന് രണ്ട് രൂപ പ്രകാരം മൊത്തം 12,664 രൂപ അടയ്ക്കണമെന്നും അല്ലെങ്കില്‍ മണിക്കൂര്‍ ഒന്നിന് 50 രൂപയടച്ച് കൃഷി ഓഫീസറുടെ സാന്നിധ്യത്തില്‍ രേഖകള്‍ പരിശോധിക്കാമെന്നുമായിരുന്നു. മറുപടി സ്വീകാര്യമല്ലാത്തതിനാല്‍ ഒക്ടോബര്‍ 13ന് ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്കിയെങ്കിലും  ഹര്‍ജ്ജി നിരസിച്ചു.
ചാവക്കാട് കൃഷി അസിസ്റ്റന്റിന് കീഴിലായി വരുന്ന ഗുരുവായൂര്‍ നഗരസഭ, പുന്നയൂര്‍, വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലായി  300 ഹെക്ടറോളം വരുന്ന കുട്ടാടന്‍ പാടശേഖരം കൃഷിചെയ്യാതെ കിടക്കുമ്പോഴും അവിടെ കൃഷി പുനരാരംഭിക്കാനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ പൊലും മിനക്കെടാത്ത ചാവക്കാട് അസിസ്റ്റന്റ്  ഡയറക്ടര്‍ ഓഫീസില്‍നിന്നും  ജനങ്ങളുടെ അറിയാനുള്ള അവകാശത്തോടുപോലും നിസംഗമായ നിലപാട് സ്വീകരിച്ചത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.