banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-12-2014 Sunday

ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു ; ആശുപത്രിയില്‍ സംഘര്‍ഷം

Posted on 13 December 2014
13-12-14 mallikaചാവക്കാട് : തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. മുതുവട്ടൂര്‍ രാജാ  ആശുപത്രിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനു സമീപം അമ്പലത്താഴത്ത് കൂനംപുറത്ത് വാസുവിന്റെ ഭാര്യ മല്ലിക(44 )യാണ്  മരിച്ചത്. തൈറോയ്ഡ് ചികിത്സയ്ക്ക് രണ്ടാഴ്ച്ച മുമ്പാണ് ഡോ .ഹരികൃഷ്ണന്റെ അടുത്ത് ചികിത്സ തേടി മല്ലിക എത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച ഒപ്പറേഷന്‍ നടത്താന്‍ തിയ്യതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 11ന് മല്ലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച 11ന് ഓപ്പറേഷന്‍ നടത്തി.   ഓപ്പറേഷന്‍ വിജയമാണെന്നുപറഞ്ഞ് ഡോക്ടര്‍ പോയി. മല്ലികയെ കാണണമെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും കാണിച്ചുകൊടുത്തില്ലെന്ന് പറയുന്നു. രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ മല്ലികയ്ക്ക് അസുഖമാണെന്നും അല്‍പ്പം സീരിയസാണെന്നും പറഞ്ഞു. വേറെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശനിയാഴ്ച്ച പലര്‍ച്ചെ 12.45ന്  മല്ലിക മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയ സ്തംഭനമാണ് മരണകാരണമായി അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ വെള്ളിയാഴ്ച്ച നാലുമണിയോടെ ഭര്‍ത്താവ്‌ വാസു മല്ലികയെ അകത്ത്‌ കയറി കണ്ടിരുന്നെന്നും വിളിച്ചപ്പോള്‍ കണ്ണുതുറന്നു നോക്കിയിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരണത്തില്‍ സംശയമുണ്ടെന്നു പറഞ്ഞ് മരുമകന്‍ ജയേഷ്  ചാവക്കാട് പൊലീസില്‍ പരാതി നല്‍കി. ചാവക്കാട് സി.ഐ.എം.കെ.മുനീര്‍, എസ്.ഐ. എം.കെ.ഷാജി,  ചാവക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, എന്നിവരുടെ സാനിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.    തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റിമോര്‍ട്ടം നടത്തി. ഞായറാഴ്ച്ച ശവസംസ്‌ക്കാരം നടത്തും.  മക്കള്‍ : സൗമ്യ, നിമി, സുസ്മിത മരുമക്കള്‍ : അജിത്കുമാര്‍, ജയേഷ്.