posted on 13 December 2014 ഗുരുവായൂര്‍: ദേവസ്വത്തിന്റെ
നാരായണീയം ദിനാഘോഷം ഞായറാഴ്ച്ച നടക്കും. ഭക്തകവി മേല്‍പ്പത്തൂര്‍ നാരായണ
'ഭട്ടതിരിപ്പാട് നാരായണീയം രചിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ച
വൃശ്ചികം 28 ആണ് നാരായണീയദിനമായി ആഘോഷിക്കുന്നത്. ക്ഷേത്രം ആധ്യാത്മിക ഹാളില്‍
രാവിലെ മുതല്‍ സമ്പൂണ്ണ നാരായണീയ പാരായണം നടക്കും. വൈകീട്ട് മേല്‍പ്പത്തൂര്‍
ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ്
ചാന്‍സലര്‍ ഡോ. എം സി ദിലീപ്കുമാര് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി
നടക്കുന്ന നാരായണീയ സപ്താഹം ശിനിയാഴ്ച്ചയും തുടരും. തോട്ടം ശ്യാം നമ്പൂതിരിയാണ്
യജ്ഞാചാര്യന്‍. |