banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-12-14 Saturday

മോഷണം - ദേവസ്വവും പോലീസും നിഷ്ക്രിയം

posted on  13 December  2014
ഗുരുവായൂര്‍: മണ്ഡലകാല സീസണ്‍ ആരംഭിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രപരിസരം മോഷ്ടാക്കളുടെ കേന്ദ്രമായി. ക്ഷേത്രക്കുളക്കടവില്‍ നിന്ന് വെള്ളിയാഴ്ച്ചയും തീര്‍ത്ഥാടകരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു. കര്‍ണ്ണാടക സ്വദേശി പ്രദീപ്കുമാറിന്റെ 3000 രൂപയും മൊബൈല്‍ഫോണും വസ്ത്രങ്ങളും അടങ്ങുന്ന ബാഗാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. 15 അംഗങ്ങളടങ്ങുന്ന സംഘം ശബരിമല ദര്‍ശനം കഴിഞ്ഞാണ് ഗുരുവായൂരിലെത്തിയത്. പത്ത് പേര്‍ കംഫര്‍ട്ട് സ്‌റ്റേഷനിലേക്ക് പോയപ്പോള്‍ ബാക്കിയുള്ള അഞ്ച് പേര്‍ കുളിക്കാനായി കടവിലെത്തി. ഒരാള്‍ കടവില്‍ നില്‍ക്കുകയും ബാക്കിയുള്ളവര്‍ കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. കുളിക്കാനിറങ്ങിയവരുടെ അടുത്ത് ഒരാള്‍ മുഖം കഴുകി നില്‍ക്കുന്നുണ്ടായിരുന്നു. കരയില്‍ നിന്നിരുന്നയാള്‍ ബാഗ് കടവില്‍ വെച്ച് കുളത്തിലേക്കിറങ്ങിയതോടെ മുഖം കഴുകി നിന്നയാള്‍ കരയ്ക്ക് കയറി ബാഗെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കടവില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച്ചയും ക്ഷേത്രദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരുടെ 25000രൂപ കവര്‍ന്നിരുന്നു. ശ്രീകൃഷ്ണസ്‌കൂള്‍ ജംഗ്ഷനിലെ  പെട്ടിക്കട കുത്തിതുറന്ന് മോഷണം നിത്തിയിരുന്നു. വിജയന്റെ കടയില്‍  നിന്നും പണവും സാധനങ്ങളും അടക്കം അയ്യായിരം രൂപയാണ് നഷ്ടം. ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ബാംഗ്ലൂര്‍ സരസ്വതിപുരം സ്വദേശി നാച്ചകുമാറിന്റെ പണമാണ് നഷ്ടപ്പെട്ടത്.
സീസണ്‍ ആരംഭിച്ചിട്ടും ഭക്തര്‍ക്കും ഭക്തരുടെ വാഹനങ്ങള്‍ക്കും വിലപ്പിടിപ്പുള്ള സാധനങ്ങള്‍ക്കും മോഷ്ടാക്കളില്‍നിന്നും  സംരക്ഷിക്കുന്നതിന്  ദേവസ്വം അധികൃതരും പൊലിസും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ദേവസ്വത്തിന് കാവല്‍ക്കാരായി നിരവധിപേരുണ്ടെങ്കിലും ആരേയും ചുമതല നല്‍കി ഇവിടെ വിന്യസിക്കാന്‍ ദേവസ്വം തയ്യാറായില്ല. പൊലിസാകട്ടെ നൂറോളം ആളുകളെ താല്‍ക്കാലികമായി കാവല്‍ജോലിക്കുമറ്റുമായി നിയമിച്ചുവെങ്കിലും ഇവര്‍ക്ക് ആവശ്യമായ പരിശിലനമൊ നിന്ത്രണമൊ ഇല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും താല്‍ക്കാലിക പൊലിസിന്  മോഷണം തടയാനാകുന്നില്ല. എന്നാല്‍ ഇവര്‍ ഗുരുവായൂരിലെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കെ എസ് ആര്‍ ടി സി  സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മലയാളത്തിലെ പ്രമുഖ ചാനലിന്റെ വാര്‍ത്തവിഭാഗത്തിന് നേതൃത്വം നല്‍കുന്ന ഉന്നതനെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി അപമാനിച്ചിരുന്നു. താല്‍ക്കാലിക പൊലിസിലേയും ഡ്യൂട്ടിക്കരായ പല പൊലിസുകാരും ഡ്യൂട്ടി സമയത്തിന്റെ ഭൂരിഭാഗവും മൊബൈല്‍ ഫോണില്‍ സംസിരിച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്..