banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

13-12-2014 Sunday

ക്രിസ്മസ് ആഘോഷം

Posted on  13 December 2014
ചാവക്കാട്: എടക്കഴിയൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ. കമ്മിറ്റിയും സംയുക്തമായി ക്രിസ്മസ് ആഘോഷം നടത്തി. പുല്‍ക്കൂട് നിര്‍മ്മിച്ചും ക്രിസ്മസ് കരോള്‍ പാടിയും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.
പൂര്‍വ്വവിദ്യാര്‍ത്ഥി സമിതി പ്രസിഡന്റ് വാക്കയില്‍ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.എ. സാലിഹ് അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപിക ടി.എ. ശാന്തിനി ക്രിസ്മസ് സന്ദേശം നല്‍കി. പി.ടി.എ. പ്രസിഡന്റ് ഹസീന, അദ്ധ്യാപകരായ ഷൈനി, ഫൗസിയ, ജാന്‍സി, രജിത, ഷഹന എന്നിവര്‍ പ്രസംഗിച്ചു..