banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-09-14 Saturday

ഗുരുവായൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ ഡങ്കിപനി ബാധിച്ച് മരിച്ചു

posted on 13 September 2014
12-09-14 GVR NEWS-SEPT-12-DENKEY FEAVER-PADMAM-45ഗുരുവായൂര്‍: ഗുരുവായൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ ഡങ്കിപനി ബാധിച്ച് മരിച്ചു. ആനാതവളം കിഴക്കെ പടിക്ക് സമീപം താമസ്സിക്കുന്ന തൊട്ടിയില്‍ പ്രദീപിന്റെ ഭാര്യ പത്മ(45)മാണ് അബുദാബിയിലെ ആശുപത്രിയില്‍ മരിച്ചത്. അബുദാബിയില്‍ കുടുംബത്തോടൊപ്പം താമസ്സിച്ചിരുന്ന ഇവര്‍ മൂന്നാഴ്ച്ച മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ പനിബാധിച്ച ഇവര്‍ സ്വകാര്യ ആശുപത്രയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് അബുദാബിയിലെക്ക് തിരിച്ചുപോയശേഷം പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അവിടെ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. പൂനയിലെ കേന്ദ്രസര്‍ക്കാരിന്റെ ലാബില്‍ പരിശോധന നടത്തി ഡങ്കിപനി സ്ഥീരീകരിച്ച ശേഷം മൃതദേഹം വെള്ളിയാഴ്ച്ച നാട്ടിലെത്തിച്ച് സംസ്‌കാരിച്ചു. മക്കള്‍: പ്രീതിക, പ്രീജിക(രണ്ടുപേരും അബദാബിയില്‍ വിദ്യാര്‍ത്ഥിനികള്‍).
ഡങ്കിപനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആനക്കോട്ട പരിസരത്ത് പരിശോധന നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു..