banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-10-2014 Sunday

മരപ്പാലം മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു

posted on  12 October 2014
ചാവക്കാട് : ഒരുമനയൂര്‍ - കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ കനോലികനാലിന് കുറുകെ നിര്‍മ്മിച്ച മരപ്പാലം മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. കാരേക്കടവില്‍ ഇരുമ്പ്പാലം സ്ഥാപിക്കുന്നതിന് മുമ്പ് നാട്ടുകാരുടെ സഹകരണത്തോടെയാണ് മരപ്പാലം നിര്‍മ്മിച്ചത്. വര്‍ഷങ്ങളോളം ഈ പാലമായിരുന്നു കാല്‍നടയാത്രക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും മറുകരതാണ്ടാനുള്ള ഏക ആശ്രയം. ഒരു വര്‍ഷം മുമ്പാണ് ഇരുമ്പ് പാലം നിര്‍മ്മിച്ചത്. ബൈക്കുകളും കാറുകളും ഇതുവഴി ഓടുന്നുണ്ട്. തൊട്ട് സമീപത്താണ് ഈ മരപ്പാലം പഴമയുടെ സ്മാരകം പോലെ നില്‍ക്കുന്നത്. രാത്രികാലങ്ങളില്‍ ഇതു വഴി വരുന്ന മീന്‍പിടിത്ത വഞ്ചികള്‍ക്ക് ഇത് നിരന്തരം ഭീഷണിയായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഈ മരപ്പാലം പൊളിച്ചു മാറ്റാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.