posted on 12 October 2014 ചാവക്കാട്: ചേറ്റുവ ടോള്‍ ബൂത്തും
ഡിവൈഡറും വാഹനങ്ങള്‍ക്ക് അപകടക്കെണിയാവുകയാണ്. ടോള്‍ ബൂത്ത് പരിസരത്ത് മതിയായ
വെളിച്ചം ഇല്ലാത്തതും ഡിവൈഡറുകളില്‍ സിഗ്നല്‍ വിളക്കുകള്‍ ഇല്ലാത്തതും സമീപ
പ്രദേശം പൂര്‍ണ്ണമായി പൊന്തക്കാടുകളാല്‍ ചുറ്റപ്പെട്ടതുമാണ് അപകടത്തിന്
കാരണമാകുന്നത്. ചേറ്റുവ പാലത്തിന്റെ ടോള്‍ പിരിവ് വര്‍ഷങ്ങള്‍ക്കുമുമ്പ്
നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇതുവരെയും ടോള്‍ പിരിവിനായി സ്ഥാപിച്ച ടോള്‍
ബൂത്ത് പൊളിച്ചുമാറ്റിയിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് ശക്തമായ കാറ്റില്‍ മരം
വീണ് തകര്‍ന്ന ടോള്‍ ബൂത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുവരെയും അവിടെനിന്ന് നീക്കം
ചെയ്തിട്ടില്ല. എറണാകുളം ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും
ഗുരുവായൂരിലേക്കും ഇതുവഴി ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ
ഒരാഴ്ചയ്ക്കിടെ അഞ്ച് വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വിവിധ വാഹനാപകടങ്ങളിലായി
അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ടോള്‍ ബൂത്തിലും ഡിവൈഡറിലുമെല്ലാം ഇടിച്ച്
അപകടങ്ങള്‍ പതിവാകുന്നത് നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരുടെ
ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പരിഹാരവും ആയിട്ടില്ല. ടോള്‍
ബൂത്ത് അടിയന്തരമായി പൊളിച്ചുമാറ്റി റോഡരികില്‍ ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിക്കേണ്ടതാണ്. ഡിവൈഡറുകള്‍ നിലനിര്‍ത്തുകയാണെങ്കില്‍ ദൂരെ നിന്നും വരുന്ന
വാഹനങ്ങള്‍ക്ക് അവ തിരിച്ചറിയാന്‍ കഴിയാവുന്ന രീതിയില്‍ സിഗ്നല്‍ ലൈറ്റുകള്‍
സ്ഥാപിക്കേണ്ടതാണ്. ഇനിയും ഇതേ അവസ്ഥതന്നെയാണ് തുടരുന്നതെങ്കില്‍ ശക്തമായ
പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഗാന്ധി ദര്‍ശനവേദി ഗുരുവായൂര്‍ നിയോജകമണ്ഡലം
കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് അക്ബര്‍ ചേറ്റുവ യോഗം
ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് കൊയപ്പാട്ട് അധ്യക്ഷനായി. വി.എസ്.
അബ്ദുള്ള, നവാസ് അമ്പലത്ത് , മോഹന്‍ദാസ് കടകത്ത്, മജീദ് പടുവിങ്ങല്‍, എ.എല്‍. ആഷിക്ക്,
ആരിഫ് വട്ടേക്കാട്, ഹൈദര്‍ വട്ടേക്കാട്, ഗില്‍ബര്‍ട്ട് ഒരുമനയൂര്‍, പി.എ. സവാദ്, കെ.എ.
ഷമീര്‍,, വി.എസ്. റഫീഖ്, വി.എച്ച്. ഹഷിക്ക്, കെബീര്‍ ചാവക്കാട് , ഫൈസല്‍ ചേറ്റുവപാടം,
വി.എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു |