banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

12-09--2014 Friday

ടോയിലറ്റുകളുടെ അവസ്ഥ ശോചനീയം
നഗരസഭാ ഓഫീസ്‌ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നു

posted on 12 September  2014
11-09-14 Chavakad-Municipal Toilet (1)ചാവക്കാട്‌: നഗരസഭാ ഓഫീസിലെ ടോയലറ്റുകളിലെ പൈപ്പുകള്‍ പൊട്ടിതകര്‍ന്ന് ഓഫീസുകളിലും പരിസരത്തും ദുര്‍ഗന്ധം പരക്കുന്നു. ഒന്നാം നിലയില്‍ നഗരസഭാ ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍, സെക്രട്ടറി എന്നിവരുടെ മുറിക്കു സമീപവും രണ്ടാം നിലയിലുള്ള ടോയിലറ്റുകളില്‍ നിന്നുമാണ് ദുര്‍ഗന്ധം വമിക്കുന്നത്. നഗരസഭാ ഓഫീസിലേക്ക്‌ വരുന്നവര്‍ താഴെനിന്നും കോണികയറിവരുമ്പോള്‍ തന്നെ മൂക്ക് പൊത്തിപ്പിടിക്കേണ്ട ഗതികേടിലാണ്. നഗരസഭാ ജീവനക്കാരും ദുര്‍ഗന്ധം ശ്വസിച്ചും സഹിച്ചുമാണ് ജോലി ചെയ്യുന്നത്. ടോയിലറ്റുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതും ശുചീകരിക്കാത്തുമാണ് ദുര്‍ഗന്ധത്തിനു കാരണം. ദിവസങ്ങളായി ഈ അവസ്ഥ തുടര്‍ന്നിട്ടും അധികൃതര്‍ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടില്ല. അധികൃതരുടെ മൂക്കിനു താഴെ ദുര്‍ഗന്ധം പരന്നിട്ടും നടപടിയില്ലാത്തത് ജനങ്ങളെ രോഷകുലരാക്കിയിട്ടുണ്ട്‌.