Posted on 12 April
2014 ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ 36കാരന് കുഴഞ്ഞു വീണു മരിച്ചു.
ബ്ളാങ്ങാട് ബീച്ച് കുന്നത്ത് ബാലന് മകന് സജീവ് (36)ആണ്
മരിച്ചത്. തളര്‍ന്നു വീണ ഉടനെ രാജ ആശുപത്രിയില്‍
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടി എന്‍ പ്രതാപന് എംഎല്‍എ
യുടെ സഹോദരി പുത്രനാണ് മരിച്ച സജീവ്. ഭാര്യ സുരഭി
അലൈനില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. സംസ്കാരം
ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ ഉജജ്വല്‍,
ജീവന്, മാതാവ് ടി എന്‍ രത്ന. ത്യശൂര്‍ ജുവനൈല്‍ ജസ്റ്റീസ്
ബോര്‍ഡ് മെമ്പര്‍ അഡ്വ: കെ ബി ഹരിദാസ്, ജിഷി എന്നിവര്‍ സഹോദരങ്ങളാണ്. |