banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-04-14 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

തിരുവത്ര അത്താണിയില്‍ വീടിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം - ബൈക്ക്‌ അഗ്നിക്കിരയാക്കി

posted on  12 April 2014
11-04-14 thiruvathra athani bike
ചാവക്കാട്: തിരുവത്ര അത്താണിയില്‍ സാമൂഹ്യവിരുദ്ധര്‍ വീടിന്റെ ചുറ്റുമുള്ള ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്  അഗ്നിക്കിരയാക്കുകയും ചെയ്തു. അത്താണി താഴത്ത് ചാലില്‍ അബ്ദുള്‍ഗഫൂറിന്റെ വീടിനു നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെ ആക്രമണമുണ്ടായത്. അബ്ദുല്‍ ഗഫൂറിന്റെ മകന്‍ റഹീമിന്റെ പുതിയ പള്‍സര്‍ ബൈക്കാണ് പൂര്‍ണ്ണമായും അഗ്നിക്കിരയാക്കിയത്.  ബൈക്കും ടയറുകളും കത്തുന്നതിന്റെ കറുത്തപുക ശ്വസിച്ച് ഗഫൂറിന്റെ ഇളയമകന്‍ സമദിനു ബോധക്ഷയമുണ്ടാവുകയും വീഴ്ചയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പുറത്ത്‌ ശബ്ദം കേട്ട് ഉണര്‍ന്ന സമദ്‌ ജനല്‍ തുറന്നനോക്കിയപ്പോള്‍ കറുത്ത പുക വീടിനകത്ത്‌ നിറയുകയായിരുന്നു.
ചാവക്കാട്‌ പോലീസില്‍ പരാതിനല്‍കി. ചാവക്കാട്‌ സി ഐ സിബിച്ചന്‍ ജോസ്‌, എസ് ഐ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംശയമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു..

11-04-14 janal athani