banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-04-15 Saturday

അജ്ഞാത ജീവികള്‍ ആടുകളെ കൊന്നു

posted on 11 April 2015
10-04-15 Chavakad-Ajnathajeevi konna aadukalചാവക്കാട്‌: അജ്ഞാത ജീവികള്‍ ആറു ആടുകളെ കൊന്നു പാലയൂര്‍ സെന്ററില്‍ ചൊവ്വല്ലൂര്‍ വര്‍ഗീസിന്റെ വീട്ടിലെ ആറു ആടുകളെയാണ് അജ്ഞാത ജീവികള്‍ സംഘമായെത്തി വകവരുത്തിയത്. വീടിനു പുറകു വശം മൂന്നു കൂടുകളിലായി ഒന്‍പതു ആടുകളാണ് ഉണ്ടായിരുന്നത്. ഇതിലെ രണ്ടുകൂടുകള്‍ പൊളിച്ചാണ് ആടുകളെ കടിച്ചു കൊന്നത്. രക്ഷപ്പെട്ട രണ്ടു ആടുകളുടെ ചെവി കടിച്ചെടുത്തനിലയിലാണ്. വീട്ടുവളപ്പില്‍ പലയിടത്തായാണ് ആടുകള്‍ ചത്തു കിടന്നിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്ത്‌ ഇറങ്ങി നോക്കിയപ്പോഴാണ് ആടുകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്‌. അപ്പോഴേക്കും അജ്ഞാത ജീവി രക്ഷപ്പെട്ടിരുന്നു. ജീവിയുടെതെന്ന് കരുതുന്ന വലിയ കാല്‍പാടുകള്‍ കൂടിനു ചുറ്റും കാണുന്നുണ്ട്. ചാവക്കാട്‌ പോലീസ്‌ സ്ഥലത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആടുകളെ സംസ്കരിച്ചു. ചാവക്കാട്‌ നഗരസഭാ കൌണ്‍സിലര്‍ അഡ്വ. ഇ എം സാജന്‍  സ്ഥലത്തെത്തി. നഷ്ടപരിഹാരത്തിനായി റവന്യൂ അധികൃതര്‍ക്ക്‌ പരാതി നല്‍കുമെന്ന് അറിയിച്ചു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വര്‍ഗീസ്‌ പറഞ്ഞു.l