banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-04-2014 Friday

Sun      Mon       Tue       Wed       Thu       Fri       Sat

വോട്ടെടുപ്പ്‌ സമാധാനപരം
ജില്ലയിലെ കുറഞ്ഞ പോളിംഗ് ഗുരുവായൂര്‍ മണ്ഡലത്തില്‍

തോട്ടാപ്പു ഫോക്കസ്‌ സ്കൂളില്‍ വൈകുന്നേരം ആറുമണി കഴിഞ്ഞും അനുഭവപ്പെട്ട തിരക്ക്‌ >>

ഒരുമനയൂര്‍ മാങ്ങോട്ടു സ്കൂളില്‍ ഉച്ച സമയത്തെ സ്ത്രീകളുടെ തിരക്ക്‌ >>

posted on 11 April 2014
10-04-14 thottaappu focus
ചാവക്കാട്‌: ‍: മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.  73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ജില്ലയില്‍ കുറഞ്ഞ പോളിംഗ് ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ 68.5 ശതമാനം. രാവിലെ മിക്ക ബൂത്തുകളിലും തണുത്ത പ്രതികരണമായിരുന്നു. ഉച്ചയോടെ തിരക്ക് കൂടി.
അഞ്ചങ്ങാടി, പുതിയങ്ങാടി, പാലുവായ് , ഇരിങ്ങപ്പുറം, തിരുവെങ്കിടം, കണ്ടാണശ്ശേരി ഗ്രാമീണ വായനശാല എന്നീ ബൂത്തുകളിലെ വോട്ടിങ് യന്ത്രം കേടായതിനാല്‍ രാവിലെ പോളിങ് അരമണിക്കൂറിലേറെ വൈകി. ശരാശരി പോളിങ് മിക്ക ബൂത്തുകളിലും കാണപ്പെട്ടു. തീരദേശമേഖലയിലെ ബൂത്തുകളില്‍ നാലുമണി കഴിഞ്ഞപ്പോള്‍ കളം കാലിയായി. എന്നാല്‍, തിരുവത്ര കുമാര്‍ യു .പി. സ്‌കൂളില്‍ ആറുമണികഴിഞ്ഞിട്ടും നൂറോളം വോട്ടര്‍മാരുടെ നിരയാണ് കാണപ്പെട്ടത്. എല്ലാവര്‍ക്കും ടോക്കണ്‍ കൊടുത്തശേഷം വോട്ട് ചെയ്യാനുള്ള അവസരമുണ്ടാക്കി. തൊട്ടാപ്പ് ഫോക്കസിലെ ബൂത്തിലും ആറുമണിക്കുശേഷവും പോളിങ് നടന്നു.
ചാവക്കാട് മേഖലയിലെ ഭൂരിഭാഗം ബൂത്തുകളും സജീവമായത് ഉച്ചയോടെയായിരുന്നു.
മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിലെ 19, 20, 21 ബൂത്തുകളില്‍ രാവിലെ മുതലേ നീളുന്ന ക്യൂ കാണപ്പെട്ടു. വൈകീട്ട് അഞ്ചരമണിയോടെ ഭൂരിഭാഗം ബൂത്തുകളിലും കളമൊഴിഞ്ഞപ്പോള്‍ ബ്രഹ്മകുളം സെന്റ് തെരാസസ് സ്‌കൂളില്‍ ആറര കഴിഞ്ഞിട്ടും വോട്ടിങ് തുടര്‍ന്നു. ആറുമണിക്കു മുമ്പേ വന്നുനിന്നവരുടെ വരി നീണ്ടതുകൊണ്ടാണിത്.
വടക്കേക്കാട്, പുന്നയൂര്‍ക്കുളം മേഖലകളിലെ ബൂത്തുകളില്‍ ഉച്ചവരെ തിരക്ക് നന്നേ കുറവായിരുന്നു. പലയിടങ്ങളിലും പോളിങ് ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കുന്നത് കണ്ടു. ചെറായി പോളിങ് ബൂത്തില്‍ വോട്ടര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായി. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ വോട്ടുചെയ്യാനുള്ള സത്യവാങ്മൂലം രേഖ കൊണ്ടുവന്നപ്പോള്‍ അത് നിരസിച്ചതാണ് കാരണം. പിന്നീട് പോലീസെത്തി പ്രശ്‌നം പരിഹരിച്ചു..

10-04-14 magothu skool