banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

10-10--2014 Friday

എടക്കഴിയൂര്‍ ആറാംകല്ലില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

posted on 10 October 2014
09-10-14 bus car abakadam
ചാവക്കാട്: ദേശീയപാത-17 എടക്കഴിയൂര്‍ ആറാംകല്ലില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് ഫറൂക്ക് സ്വദേശികളായ വളപ്പില്‍ റംഷാദ് (42), സഹോദരന്‍ ഫുജാര്‍ (42), കുന്നിക്കല്‍ ഷജീര്‍ (23), ബസ് യാത്രക്കാരിയായ അണ്ടത്തോട് സ്വദേശി ഫിദ ഷരീഫ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന റംഷാദ്, സഹോദരന്‍ ഫുജാര്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഷജീര്‍ അടക്കമുള്ള മൂന്നുപേരും തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയിലാണുള്ളത.് ഫിദ ഷരീഫ് പ്രാഥമിക ചികില്‍സ തേടി.
ഫറൂക്കില്‍നിന്ന് മണത്തല ഐനിപ്പുള്ളിയിലുള്ള ബന്ധുവീട്ടിലേക്കു തിരിച്ചവരാണ് കാറിലെ യാത്രക്കാര്‍. ചാവക്കാട് നിന്ന് പൊന്നാനിയിലേക്കു സര്‍വ്വീസ് നടത്തുന്ന ബാബുരാജ് കമ്പനിയുടെ 'കൃഷ്ണാര്‍പ്പണം' ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. തകര്‍ന്ന കാറില്‍പ്പെട്ടവരെ നാട്ടുകാരും എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.