chavakkadonline logo
chavakkadonlinemalayalamtext

Home

8-02-12 Wednesday

if you have any problem to read for Pc click here for Mac click here

മദ്യലഹരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി  എസ് ഐ യെയും പോലീസുകാരനെയും മര്‍ദ്ദിച്ചു

posted on 08-02-12 www.chavakkadonline.com

ചാവക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം എസ് ഐ യെയും പോലീസുകരെനെയും ചാവക്കാട്‌ പോലീസ്‌ സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചു. ഇവര്‍ മദ്യലഹരിലായിരുന്നതായി പോലീസ്‌ പറഞ്ഞു. സിപിഎം ഒറ്റയിനി ബ്രാഞ്ച് സെക്രട്ടറി അകലാട്‌ പറവൂര് വീട്ടില്‍ ഇസ്മായില്‍ (26, കുരിക്കളകത്ത്‌ അബ്ദുല്‍ഖാദര്‍ (26), പെരുമ്പുള്ളി അനീര്‍(24), കൊട്ടിലിങ്ങല്‍ മുനീര്‍(27), കുരിക്കളകത്ത്‌ നൌഫല്‍(27), വട്ടംപറമ്പില്‍ റനീഷ്(24), വലിയകത്ത്‌ നൌഫല്‍(21), എന്നിവരടങ്ങിയ ഏഴംഗസംഘമാണ് ചാവക്കാട്‌ പോലീസ്‌ സ്റ്റേഷനില്‍ അക്രമം നടത്തിയത്‌. ഇവരെ ചാവക്കാട്‌ സി ഐ കെ കെ സുദര്‍ശനന്‍, എസ് ഐ മാധവന്‍കുട്ടി എന്നിവര്‍ അറസ്റ്റ്‌ ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ചാവക്കാട്‌ സ്റ്റേഷനിലെ അസി.എസ് ഐ ജനാര്‍ദ്ധനന്‍, സി പി ഒ അഭിലാഷ്‌ എന്നിവരെയാണ് സംഘം അക്രമിച്ചത്. കൈക്ക്‌ പരിക്കേറ്റ അഭിലാഷ്‌ ചാവക്കാട്‌ ആശുപത്രിയില്‍ ചികിത്സതേടി. മദ്യപിച്ച് ലക്ക്‌കെട്ട ഏഴംഗസംഘം സ്റ്റേഷന് മുന്നിലൂടെ അട്ടഹസിച്ച് മൂന്നുമണിയോടെ ചാവക്കാട്‌ പോലീസ്‌ സ്റ്റേഷന് മുന്നിലൂടെ പോകുന്നത്കണ്ട പോലീസ്‌ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോകുകയാണോ എന്ന സംശയത്തില്‍ ജീപ്പില്‍ ഇവരെ പിന്തുടര്‍ന്നു. സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇവര്‍ പോലീസിനെ കയ്യേറ്റംചെയ്യുകയായിരുന്നെന്ന് സി ഐ പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കും.

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar