15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-10-2015 Wednesday

കസ്തൂര്‍ബ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഉല്‍ഘാടനം ചെയ്തു

Posted on: 07 October 2015
07-10-15 kasthurbha res
ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ ഐടിഐ റോഡിന് ഇരുവശവുമായി നില്‍ക്കുന്ന വീടുകളെ ഉള്‍പ്പെടുത്തി കസ്തൂര്‍ബ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ഒക്‌ടോബര്‍ 2 ന് നടന്ന റസിഡന്റ്‌സ് അസോസിയേഷന്‍ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ നിര്‍വ്വഹിച്ചു. ഇന്ദ്രനീലം കോറോനട്ടില്‍ നടന്ന ചടങ്ങില്‍ മോഹന്‍ദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജാ ജുമാമസ്ജിദ് ഖത്തീബ് സുലൈമാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ മാട്ടായി രവീന്ദ്രന്‍ ക്ലാസെടുത്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ്, കൗണ്‍സിലര്‍ രാഖി എസ് വാര്യര്‍, ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സി ഐ ബാലകൃഷ്ണന്‍, അസോസിയേഷന്‍ പ്രസിഡണ്ട് പി എസ് ചന്ദ്രന്‍, സെക്രട്ടറി കെ ബാലചന്ദ്രമേനോന്‍, ജയരാജ്, പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനു ശേഷം കലാപരിപാടികള്‍ നടന്നു. അസോസിയേഷന്‍ രക്ഷാധികാരികളായ മാധവ പണിക്കര്‍, എ എസ് ഹരിദാസ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വേണുഗോപാല്‍ ആന്റ് പാര്‍ട്ടിയുടെ ഗാനമേളയും സ്‌നേഹ വിരുന്നും നടന്നു.
.