15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-10-2015 Wednesday

കേരളോത്സവം: സച്ചിന്‍ കലാപ്രതിഭ

Posted on: 07 October 2015
07-10-15 keralothmsavചാവക്കാട്: പുന്നയൂര്‍ പഞ്ചായത്ത് കേരളോത്സവം കലാപ്രതിഭയായി എടക്കഴിയൂര്‍ വാക്കയില്‍ മുരളീധരന്‍-ഷര്‍മിള ദമ്പതിമാരുടെ മകന്‍ സച്ചിന്‍. എടക്കഴിയൂര്‍ 6-ാം കല്ല് ജി.എല്‍.പി. സ്‌കൂളില്‍ നടന്ന മത്സരത്തിലാണ് എടക്കഴിയൂര്‍ ഡി- സോണ്‍ കലാസാംസ്‌കാരിക സമിതിയെ പ്രതിനിധീകരിച്ച് സച്ചിന്‍ മത്സരത്തില്‍ പങ്കെടുത്തത്.
നാടന്‍പാട്ട്, കവിതാപാരായണം, ചെണ്ടവാദ്യം, മിമിക്രി, ദേശഭക്തിഗാനം, നാടകം, സംഘഗാനം എന്നിവയില്‍ എ ഗ്രേഡും ലളിതഗാനം, മോണാആക്ട്, കഥാപ്രസംഗം എന്നിവയില്‍ സെക്കന്‍ഡ് ഗ്രേഡും നേടിയാണ് സച്ചിന്‍ കലാപ്രതിഭയായത്.
സച്ചിന്റെ ഡി- സോണ്‍ ക്ലബ്ബ് ഓവറോളും വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കി.
പന്ത്രണ്ട് ക്ലൂബ്ബുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 2013-14ലെ കേരളോത്സവത്തിലും സച്ചിന്‍ കലാപ്രതിഭയായിരുന്നു. എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കേരളത്തില്‍ നടന്ന നിരവധി കലാകായിക മത്സരങ്ങളില്‍ സച്ചിന്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.