15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-10-2015 Wednesday

'പിന്നെ അവര്‍ എന്നെ തേടി വന്നു' പ്രകാശനം ചെയ്തു
ദളിദ്‌ - മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരത മറ നീക്കുന്നു

Posted on: 07 October 2015
07-10-15 soli
ചാവക്കാട്‌: സോളിഡാരിറ്റി യൂത്ത്‌ മൂവ്മെന്റ് നിര്‍മിച്ച അന്വേഷണാത്മക ഡോക്യുമെന്ററി ഫിലിം 'പിന്നെ അവര്‍ എന്നെ തേടി വന്നു' പ്രകാശനവും പ്രദര്‍ശനവും നടത്തി. ചാവക്കാട്‌ ഇസ്ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗായത്രി ഗുരുവായൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സുഹൈലിന് സി ഡി കൈമാറി പ്രകാശനം നിര്‍വഹിച്ചു. തുടര്‍ന്ന് നിറഞ്ഞ സദസ്സിനു ഫിലിം പ്രദര്‍ശിപ്പിച്ചു.
കെട്ടിച്ചമച്ച തെളിവുകളുടെയും കള്ള സാക്ഷ്യങ്ങളുടെയും ബലത്തില്‍ വ്യാജ കേസുകള്‍ നിര്‍മിച്ച് യു എ പി എ (unlawful acticvities prevention act) എന്ന ഭീകര നിയമം ഉപയോഗിച്ച് ജയിലിലടക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ കുറിച്ചും വസ്തുതകളെ കുറിച്ചും ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് 'പിന്നെ അവര്‍ എന്നെ തേടി വന്നു' (then they came for me). ഭീകരവാദ - മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച് ദളിദ്‌- മത ന്യൂനപക്ഷ വിഭാഗങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങളെ ഡോക്യുമെന്‍ററി പ്രതിരോധിക്കുന്നു. കേരളത്തില്‍ ഇടതു വലതു ഗവണ്മെന്റുകള്‍ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് യു എ പി എ നിയമം ഉപയോഗപ്പെടുത്തുന്നുവെന്ന്‍ ഡോക്യുമെന്ററി തെളിയിക്കുന്നു.
ഭീകര നിയമങ്ങളുടെ ഉത്ഭവം അവയുടെ പ്രയോഗം എനിവയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ വീഡിയോ, ജയിലടക്കപ്പെട്ടവര്‍, അവരുടെ കുടുംബങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുടെ അഭിപ്രായങ്ങളും സന്ദേഹങ്ങളും പങ്കുവെക്കുന്നു.
ഏരിയാ പ്രസിഡന്‍റ് ഇല്ല്യ്യാസ്‌ മുതുവട്ടൂര്‍ അധ്യക്ഷത വഹിച്ചു.