posted on 07 September 2014 ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ചാവക്കാട്: പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രകുളത്തില്‍
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാലുവായ് റെയില്‍വേ ഗൈറ്റിന്
സമീപം അരീക്കര വീട്ടില്‍ രാമന്റെ മകന്‍ വിജീഷാണ് (26) ശനിയാഴ്ച്ച
രാവിലെ ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ചത്. രാവിലെ എട്ടരയോടെ
അയല്‍പ്പക്കത്തെ കുട്ടികളോടൊപ്പം കുളിക്കാനിറങ്ങിയ വിജീഷിനെ, സമയം
കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ക്ഷേത്രം ഭാരവാഹികളെ
അറിയിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം കുളത്തില്‍ നാട്ടുകാരുടെ
തിരച്ചിലിനൊടുവിലാണ് ജഡം കരക്കുകയറ്റിയത്.
തെങ്ങുകയറ്റതൊഴിലാളിയായ വിജീഷിന് നീന്തല്‍ അറിയുമെങ്കിലും, ഇയാള്‍
അപസ്മാര രോഗിയാണെന്ന് പറയുന്നു. 16-അടിയോളം താഴ്ച്ചയുള്ള ഈ ക്ഷേത്രകുളം നവീകരിച്ച് കഴിഞ്ഞ
വ്യാഴാഴ്ച്ചയാണ് ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഞായറാച്ച
ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. അവിവാഹിതനാണ്. കമലുവാണ് മാതാവ്.
സഹോദരങ്ങള്‍: ലിജീഷ്, ജീന.
സുബ്രഹ്മണ്യന്‍ (75)
പുന്നയൂര്‍ക്കുളം: തൃപ്പറ്റ് ക്ഷേത്രത്തിനു സമീപം എരുവില്‍ ചാണയില്‍
സുബ്രഹ്മണ്യന്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ലക്ഷ്മി.
ചന്ദ്രന്‍ (85)
പുന്നയൂര്‍ക്കുളം: കിഴക്കേചെറായി കൊഴപ്പാമഠം ക്ഷേത്രത്തിനു സമീപം കരിപ്പോട്ട് ചന്ദ്രന്‍ (85)
നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച എട്ടിനു. ഭാര്യ : പാറുകുട്ടി. മക്കള്‍ : ശിവദാസന്‍, ബാബുരാജ്
(ഇരുവരും മസ്‌കറ്റ്), പവിത്രന്‍, ഷാജി (ദുബായ്) ,സരിത. മരുമക്കള്‍ : ലത, ബിമ്പു, അഭിനി, അലീന,
ബാബുരാജ്.
ഉമയ്യ (85)
ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് സമീപം പരേതനായ
പടിഞ്ഞാറയില്‍ മുഹമ്മദുണ്ണിയുടെ ഭാര്യ ഉമയ്യ (85) നിര്യാതയായി. കബറടക്കം
ഞായറാഴ്ച്ച രാവിലെ പത്തിന് ഉപ്പാപ്പ പള്ളി കബറസ്ഥാനില്‍. മക്കള്‍ :
അബ്ദുള്‍ റഹിമാന്‍, സുഹറ. മരുമകള്‍ : മൊയ്തുട്ടി, ഖദീജ.
|