banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-09-2014 Sunday

നാടോടികളുടെ ഭാണ്ഡക്കെട്ടുകളില്‍ നിന്നും പോലീസ്‌ കത്തികള്‍ പിടിച്ചെടുത്തു

posted on 07 September 2014
ചാവക്കാട്‌: ബസ്സ്‌ സ്റ്റാന്‍ഡില്‍ തമ്പടിച്ച നാടോടികളുടെ ഭാണ്ഡക്കെട്ടുകളില്‍ നിന്നും പോലീസ്‌ കത്തികള്‍ പിടിച്ചെടുത്തു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി നാടോടികള്‍ മാസങ്ങളായി ബസ്സ്‌ സ്റ്റാന്‍ഡ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടമുറികളില്‍ താമസിച്ചു വരുന്നു. ആമകളെ പിടികൂടി ചുട്ടുതിന്നുകയും വില്പന നടത്തുകയുമാണ് ഇവരുടെ പണി. നാടോടികളുടെ ശല്ല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഏതാനും ദിവസനങ്ങള്‍ മുന്‍പ്‌ പോലീസ്‌ ഇവരെ അടിച്ചോടിച്ചിരുന്നു. ഇവരെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ്‌ പരിശോധന നടത്തിയത്‌. രാത്രികാല മോഷണങ്ങളില്‍ ഇവരില്‍ ചിലരുടെ പങ്കിനെകുറിച്ച് പോലീസിനു സൂചന ലഭിച്ചതായി പറയുന്നു. കത്തികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഏതാനും നാടോടികളെ പോലീസ്‌ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. മറ്റുള്ളവരോട് സ്ഥലം വിടാന്‍ പോലീസ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.