banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-08-14 Thursday

അകലാട് ഒറ്റയിനിയില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
രണ്ടുപേരുടെ നില ഗുരുതരം

നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്‌ പോസ്റ്റ്‌ ഇടിച്ചു തകര്‍ത്തു

Posted on: 07 August 2014
07-08-14 accident carചാവക്കാട്‌: അകലാട് ഒറ്റയിനിയില്‍ ദേശീയപാത പതിനേഴില്‍ കാറും പാല്‍വണ്ടിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. കാര്‍ യാത്രികരായ അകലാട്‌ കല്ലമ്പുള്ളി മൊയ്തീന്‍കുട്ടി മകന്‍ മുസ്തഫ (27), ഹംസ മകന്‍ അബൂബക്കര്‍(26)‍, മില്‍ക്ക് വാനിലെ ക്ലീനര്‍ ചിയ്യാരം സ്വദേശി നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ഇന്ന് (വ്യാഴാഴ്ച്ച) പുലര്‍ച്ച രണ്ടുമണിയോടെയാണ് അപകടം. അകലാട്‌  നിന്നും വരികയായിരുന്ന കാറും ചാവക്കാട്‌ ഭാഗത്ത്‌ നിന്നും പോവുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്‌ പോസ്റ്റിടിച്ചു. വൈദ്യുതിബന്ധം നിലച്ചതിനാല്‍ വന്‍അപകടം ഒഴിവായി. നബവി ആംബുലന്‍സ് പാര്‍ക്കിനു സമീപമാണ് അപകടം. അപകടത്തില്‍പെട്ട മില്‍ക്ക് വാന്‍ ആംബുലന്‍സിനു കുറുകെ കിടന്നിരുന്നതിനാല്‍ എടക്കഴിയൂരില്‍ നിന്നും ലൈഫ്‌കെയര്‍ വളണ്ടിയര്‍മാര്‍ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. ഗുരുതരമായ പരിക്കേറ്റ മുസ്തഫ, അബൂബക്കര്‍ എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

07-08-14 accident van

ആംബുലന്‍സ്‌ ഷെഡില്‍നിന്നും പുറത്തെടുക്കാന്‍ കഴിയാത്ത വിധം അപകടത്തില്‍ പെട്ട വാന്‍ മറിഞ്ഞു കിടക്കുന്നു