15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-02-16 Sunday

മണത്തല സ്‌കൂളില്‍  കിഡ്‌സ് ഫെസ്റ്റ്‌

posted on 07 February 2016
ചാവക്കാട് :  മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍.കെ.ജി., എല്‍.പി. ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കിഡ്‌സ് ഫെസ്റ്റ് നടത്തി. കുരുന്നുകളുടെ പാട്ടുകളും നൃത്തങ്ങളും ഒപ്പനയുമെല്ലാം അവരിലെ സര്‍ഗാത്മക കഴിവുകളുടെ പ്രകടനമായി.
കിഡ്‌സ് ഫെസ്റ്റും അധ്യാപക-രക്ഷാകര്‍ത്തൃ സംഗമവും ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി. ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. അബ്ദുള്‍ കലാം അധ്യക്ഷനായി. അധ്യാപകരായ എ.എസ്. രാജു, എം. മാലതി, ഫോണ്‍സി എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ഒ.കെ. സതി സ്വാഗതവും അധ്യാപിക നവിത നന്ദിയും പറഞ്ഞു. കലാപരിപാടി അവതരിപ്പിച്ചവര്‍ക്കെല്ലാം സമ്മാനങ്ങളും വിതരണം ചെയ്തു. .