ചാവക്കാട്: മണത്തല നേര്‍ച്ചയുടെ ഭാഗമായുള്ള കാഴ്ച്ചകിടെ മര്‍ദ്ദനമേറ്റശേഷം
പൊലിസ് ക്സ്റ്റഡിയില്‍ ബ്ലാങ്ങാട് കുമാരന്‍പടി താഴത്ത് (വെളിയോങ്കോട് വീട്ടില്‍)
കുഞ്ഞിമോന്‍റെ മകന്‍ ഷാഹു(45) മരിച്ച സംഭവത്തില്‍ ചാവക്കാട് പോലീസ് രണ്ടു പ്രതികളെ
കൂടി അറസ്റ്റ് ചെയ്തു. കടപ്പുറം കുമാരംപടി സ്വദേശികളായ ചക്കരറിയാസ്(21),
രായംമരക്കാര്‍ വീട്ടില്‍ നാസര്‍(26) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ്
ചെയ്തത്. റിയാസിനെ പത്തനംതിട്ട റാന്നിയില്‍ നിന്നും റാന്നി സി ഐ റഹീമിന്‍റെ
സഹായത്തോടെയാണ് പിടികൂടിയത്. റിയാസിനോപ്പം റാന്നി പോലീസ് കസ്റ്റഡിയിലെടുത്ത
ഹക്കീമിനെ വിശദമായി ചോദ്യം ചെയ്തു. സംഭവവുമായി ബന്ധമില്ലാത്തതിനാല്‍
ബന്ധുക്കളോടൊപ്പം വിട്ടയച്ചു. നാസറിനെ മമ്മിയൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
എട്ടു ്രതികളില്‍ രണ്ടുപേരെകൂടെ അറസ്റ്റ് ചെയ്തതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം
അഞ്ചായി. മറ്റു മൂന്ന് പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.കേസിലെ പ്രതികളായ
നഹാസ്, റിയാസ് എന്നിവര്‍ കുമാരന്‍പടിക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍
ശരീരസൌന്ദര്യ പ്രദര്‍ശനം നടത്തുകയായിരുന്നു. ആ സമയത്ത് കേസിലെ
മറ്റൊരുപ്രതിയുമായി കൊല്ലപ്പെട്ട ഷാഹു അടിപിടികൂടിയതിനെ തുടര്‍ന്ന്‍
കെട്ടിടത്തിന് മുകളില്‍നിന്നിറങ്ങി വന്ന്‍ റിയാസ് നാസര്‍, നഹാസ് എന്നിവര്‍
ചേര്‍ന്ന്‍ ശാഹുവിനെ മര്‍ദ്ദിക്കുകയായിരുന്നു. ചാവക്കാട് സി ഐ സുദര്‍ശന്‍ , എ എസ്
ഐ സുരേന്ദ്രന്‍ മുല്ലശ്ശേരി, സി പി ഒ മാരായ ശ്രീക്രുഷണകുമാര്‍, സി ബി സന്ദീപ്, ബാബു
എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചാവക്കാട്
കോടതിയില്‍ ഹാജരാക്കി. |