ചാവക്കാട്:
വടക്കേകാട് കൗക്കാനപ്പെട്ടി കപ്ലേങ്ങാട് ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മറ്റി
ഷെഡ് കത്തിയമര്‍ന്നു. ഈ സമയം ഇവിടെ സംശായസ്പദസാഹചര്യത്തില്‍ കണ്ടെത്തിയ
രണ്ടുപേരെ വടക്കേക്കാട് എസ് ഐ സജിന്‍ ശശി അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാത്രി
പതിനൊന്ന്മണിയോടെ ഷെഡിന് തീപിടിച്ച കാര്യം പരിസരവാസികളെന്ന് പരിചയപ്പെടുത്തിയ
ചിലര്‍ പൊലിസില്‍ ഫോണ്‍ ചെയ്തറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ എത്തിയ
പൊലിസ് ആര്‍ എസ് എസ് പ്രവര്‍ത്തകരായ കൗക്കാനപ്പെട്ടി സ്വദേശികളായ കരിയത്ത്
സുബീഷ്(28), വെള്ളക്കട ബിജീഷ് (29) എന്നിവരെ പിടികുടുകയായിരുന്നു. ഇവരെ റിമാന്‍റ് ചെയ്തു.
ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മറ്റി ഷെഡ് എന്‍ ഡി എഫ് ക്രിമിനലുകള്‍
തകര്‍ത്തിരുന്നു. ഇതേ ഷെഡാണ് ഇപ്പോള്‍ കത്തിയത്. ക്ഷേത്രത്തിനടുത്ത് പുല്ലിന്
തീയിട്ടപ്പോഴാണ് ഷെഡ് കത്തിയതെന്ന വിശദ്ധീകരണവുമായി ഒരുവിഭാഗവും
രംഗത്തെത്തിയിട്ടുണ്ട്. |