പാവറട്ടി:
അമിതവേഗതയില്‍ വന്ന സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് വീടിന്‍റെ മതില്‍
ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പാടൂര്‍ ഏറച്ചി വീട്ടില്‍ സുധീറിന്‍റെ മകന്‍ ഫാസിം(5), പാടൂര്‍ മാട്ടുമ്മല്‍
മനോജിന്‍റെ മകന്‍ ആശ്രയ് (5, തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ മുഹമ്മദ് നിഹാന്‍
എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫാസിമിന് കയ്യിനും, ആശ്രയ്, നിഹാല്‍
എന്നിവര്‍ക്ക് തലക്കുമാണ് പരിക്ക്. ഇവരെ പാവറട്ടി സെന്‍റ്ജോസ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. പാവറട്ടി സര്‍സയ്യിദ് സ്കൂളിന്‍റെ വാഹനമാണ്
അപകടത്തില്‍പെട്ടത്. തിരുനെല്ലൂര്‍ സെന്‍ന്‍റെറിന് സമീപത്തായിരുന്നു
അപകടം.കുണ്ടുകുളം ജോസിന്‍റെ വീടിന്‍റെ മതിലാണ് തകര്‍ത്തത്. അമിതവേഗവും
ശ്രദ്ധക്കുറവുമാണ് അപകടകാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പാവറട്ടി പോലീസ്
മേല്‍നടപടികള്‍ ആരംഭിച്ചു. |