ചാവക്കാട്:
ചേറ്റുവ ടോള്‍ നിര്‍ത്തലാക്കുക എന്ന ആവശ്യവുമായി നിരാഹാര സമരം നടത്തി വന്ന പിഡിപി
ജില്ലാ പ്രസിഡന്‍റ് ടി എം മജീദിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചപ്പോഴേക്കും
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് തൃശൂരില്‍ നിന്നും
ഇറങ്ങുന്ന പ്രാദേശിക പത്രം സ്വയം പരിഹാസ്യരായി. ഇപ്പോള്‍ ആശുപത്രിയിലും നിരാഹാരം
തുടരുന്ന മജീദ് ഇളനീരും ലഘുഭക്ഷണവും കഴിക്കുന്നുണ്ട് എന്ന കണ്ടെത്തലാണ്
തിങ്കളാഴ്ച ദിവസത്തെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയുടെ അടിസ്ഥാനം. ഒരു ദിവസം നാല്
ഇളനീരും ലഘുഭക്ഷണവും കഴിക്കുന്നുണ്ടെന്ന്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍റെ
അടിസ്ഥാനത്തില്‍ ചാവക്കാട് സി ഐ വെളിപ്പെടുത്തിയാതായാണ് പത്രം പറയുന്നത്.
എന്നാല്‍ ചാവക്കാട് സി ഐ സുദര്‍ശന്‍ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാര്‍ത്ത
പൂര്‍ണ്ണമായും നിഷേധിച്ചു. സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിന്
പത്രധര്‍മ്മത്തെ വ്യഭിചരിക്കുന്ന ഇത്തരം പത്രങ്ങളുടെ തോന്ന്യാസങ്ങള്‍
മറുപടിയര്‍ഹിക്കുന്നില്ല എന്ന്‍ പിഡിപി നേതൃത്വം അറിയിച്ചു. ആശുപത്രിയിലും
മജീദിന്‍റെ ആരോഗ്യനില മോശമായി തുടരുകയാണ്. എന്നാല്‍ 'തുറന്ന താളുകളിലെ'
എഴുത്തുകാരനാരെന്ന് പോലീസും അന്വേഷിക്കുന്നുണ്ട്. |