ചാവക്കാട്:
മണത്തല ബേബി റോഡ് ഖണ്ഡകര്‍ണ്ണ ക്ഷേത്രത്തിലെ ഉത്സവം പൂര്‍വാധികം ഭംഗിയോടെ
ആഘോഷിച്ചു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്ക് തിലകന്‍ തന്ത്രി,
മേല്‍ശാന്തി പ്രദീപ്, എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ മുതല്‍ വൈകുന്നേരം
വരെ നടന്ന നടയ്ക്കല്‍ പറയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഉച്ചക്കും രാത്രിയിലും
അന്നദാനം നടന്നു. ബേബിറോഡ് തെക്കുംമുറിയുടെ പൂത്താലം, പൂതന്‍ തിറ, വിവധ
വാദ്യമേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍ എന്നിവ ഉത്സവത്തിന്‍റെ
ആകര്‍ഷകങ്ങളായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ പി വിശ്വനാഥന്‍, കെ എ വി
ജയന്‍, കെ കെ പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |