ചാവക്കാട്: മണത്തല
നേര്‍ച്ചയുടെ ഭാഗമായുള്ള കാഴ്ച്ചകിടെ മര്‍ദ്ദനമേറ്റശേഷം പൊലിസ് ക്സ്റ്റഡിയില്‍
ബ്ലാങ്ങാട് കുമാരന്‍പടി താഴത്ത് (വെളിയോങ്കോട് വീട്ടില്‍) കുഞ്ഞിമോന്റെ മകന്‍
ഷാഹു(45) മരിച്ച സംഭവത്തില്‍ ചാവക്കാട് പോലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍
ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ബേബിജോണ്‍ പറഞ്ഞു.
ഷാഹുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കൊലക്കുറ്റത്തിന്
കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ഞായറാവ്ച്ച വൈകീട്ട് ചാവക്കാട് ടൗണില്‍ നടത്തിയ പ്രകടനവും
പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ തന്നെ പൊലിസ്
നിലപാട് സംശയാസ്പദമാണ്. സംഘം ചേര്‍ന്ന് ഷാഹുവിനെ മര്‍ദ്ദിച്ചവരെ
ആശുപത്രിയിലേക്കയക്കുകയും ഷാഹുവിനെ കസ്റ്റഡിയിലെടുക്കുകയുമാണ് പൊലിസ് ചെയ്തത്.
വാഹനത്തിലിട്ട് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. യഥാര്‍ത്ഥത്തില്‍
കൊലക്കുറ്റത്തിന് കേസെടുക്കുന്നതിന് പകരം മനപൂര്‍വമല്ലാത്ത കൊലപാതകത്തിന്
കേസെടുത്തത് തന്നെ പൊലിസ് സ്വയം രക്ഷിക്കുന്നതിനാണ്. ഇത് സംബന്ധിച്ച്
ആരോപണങ്ങളില്‍നിന്നും രക്ഷപെടാനുള്ള ശ്രമമാണ് പൊലിസിന്‍റെ ഭാഗത്തുനിന്നും
ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അന്വേഷണം നീതിപൂര്‍വ്വകമാണെന്ന് പറയാനാകില്ല.
കൊല്ലപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകനായിട്ടും ഷാഹുവിന്‍റെമരണത്തെ തുടര്‍ന്ന്
നാട്ടില്‍ കലാപമുണ്ടാകാതിരിക്കാന്‍ ധീരമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ്
സിപി ഐ എം എന്നും അദ്ദേഹം പറഞ്ഞു. ഒരുകൂട്ടം ആളുകള്‍ പോലീസ് സ്റ്റേഷന്‍
ആക്രമിക്കുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തിട്ടും അവര്‍ക്കെതിരെ യാതൊരു
നടപടിയോ സംഭവവുമായി ബന്ധപ്പെട്ട് ഒരന്വേഷണമോ നടത്താത്തത് പോലീസ് നടപടികളുടെ
ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്ന് സ്വാഗത പ്രാസംഗികന്‍ ഏരിയ സെക്രട്ടറി എം
കൃഷ്ണദാസ് പറഞ്ഞു. ദല്‍ഹിയിലായിരുന്നിട്ടും സംഭവങ്ങളില്‍ ഇടപെട്ടിരുന്നതായും
ഷാഹു മരണപ്പെട്ട ദിവസം മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചകള്‍ നടക്കുമ്പോള്‍
പോലീസ് പൂര്‍ണ്ണമായും പിന്‍വലിഞ്ഞ വിവരം ലഭിച്ചതിനെതുടര്‍ന്ന്‍ ചാവക്കാട്
കൂടുതല്‍ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടത്തിയതായും ജി്ല്ലാ കമ്മിററിയംഗം കെ
വി അബ്ദുള്‍ഖാദര്‍ പറഞ്ഞു. അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു
അദ്ദേഹം. ജില്ലാകമ്മിറ്റിയംഗം കെ മണി, , ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി
ശിവദാസ്, എന്‍ കെ അക്ബര്‍, എ എച്ച് അക്ബര്‍, കെ വി ഷാഹു, സി എസ് ഷാഹുല്‍ ഹമീദ് എന്നിവര്‍
സംസാരിച്ചു. |