chavakkadonline logo
chavakkadonlinemalayalamtext

Home

06-02-2012 Monday

if you have any problem to read for Pc click here for Mac click here

സാഹോദര്യം പ്രകടമാകുന്നത് ഇസ്ലാമില്‍ - ഫാ.ബര്‍ണാഡ്‌തട്ടില്‍

posted on 06-02-12 www.chavakkadonline.com

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

ചാവക്കാട്‌: പ്രവര്‍ത്തനപഥത്തില്‍ സാഹോദര്യം പ്രകടമാകുന്നത് ഇസ്ലാം മത വിശ്വാസികളില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ലെന്ന് പാലയൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ബര്‍ണാഡ്‌ തട്ടില്‍. ചാവക്കാട്‌ പൂക്കുളം റോട്ടില്‍ ജന്നത്തുല്‍ ഉലൂം മദ്രസ്സയില്‍ ഐ ഡി സി യുടെ നേതൃത്വത്തില്‍ നടന്ന മതസൌഹാര്‍ദ  സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നബിദിനം പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളിലും മറ്റും പരസ്പരം ആലിംഗനം ചെയ്യുന്ന വിശ്വാസികള്‍ പകര്‍ന്നു നല്‍കുന്നത് വലിയ സന്ദേശമാണ്. ഓരോ സമുദായവും അവരുടെ ദൈവീക ഗ്രന്ഥങ്ങള്‍ ഒരുവട്ടമെങ്കിലും വായിക്കുകയാണെങ്കില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകില്ല എന്നദ്ദേഹം പറഞ്ഞു. വര്‍ഗീയത വിഷമാണെന്നും അത് പകര്‍ന്നുനല്‍കുന്നത് മതമാണെന്നും ഉള്ള പ്രചരണം തെറ്റാണെന്നും വര്‍ഗീയത സ്വാര്‍ഥതയില്‍നിന്നാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ഡി സി സെക്രട്ടറി ഉമ്മര്‍ മുസ്ലിയാര്‍ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മണത്തല മഹല്ല് ഖത്തീബ് ബാദുഷതങ്ങള്‍, കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഫിറോസ്‌ തൈപ്പറമ്പില്‍, യതീന്ദ്രദാസ്‌. ഡോ.ഹരിനാരായണന്‍. അക്ബര്‍ കൊനോത്ത്, എന്‍ കെ അക്ബര്‍ എന്നിവര്‍ സംസാരിച്ചു.

06-02-12Chavakad-IDC meeting copy

ഷാഹു വധം പോലീസ്‌ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു - സി പി എം

നാടെങ്ങും നബിദിനം ആഘോഷിച്ചു

സാഹോദര്യം പ്രകടമാകുന്നത് ഇസ്ലാമില്‍ - ഫാ.ബര്‍ണാഡ്‌തട്ടില്‍

ഷോക്കേറ്റ് മരിച്ച ശാന്തയുടെ കുടുംബത്തിന് ധനസഹായം നല്‍കി

പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും